•  

സെക്‌സ് സന്തോഷകരമാക്കാം

<ul id="pagination-digg"><li class="next"><a href="/health/wellness/2012/05-14-tips-good-sexual-life-002565.html">Next »</a></li></ul>

Couple
 
നല്ലൊരു സെക്‌സ് ജീവിതം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കും. ഇതിനിവരെ സഹായിക്കുന്ന ചില വഴികള്‍ നോക്കൂ,

ആദ്യമായി വേണ്ടത് സെക്‌സ് ഒരു ബാധ്യതയായി കാണാതിരിക്കുകയെന്നതാണ്. പങ്കാളിക്കു വേണ്ടി വേണമെങ്കിലാവാം എന്ന ചിന്ത ആദ്യം ഉപേക്ഷിക്കുക. മനസില്‍ താല്‍പര്യം തോന്നിയാല്‍ മാത്രമേ ലൈംഗികജീവിതവും നന്നാവൂ. സെക്‌സിനോട് താല്‍പര്യം തോന്നുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം.

സെക്‌സിനെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. കക്കയിറച്ചി, അവോക്കാഡോ എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. കക്കയിറച്ചി പുരുഷന്മാരിലെ ബീജോല്‍പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും കക്കയിറച്ചി നല്ലതാണ്.

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ധാരാളം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണസാധനമാണ്. ഇത് ശാരീരിക ഊര്‍ജം നല്‍കും. സെക്‌സിന് മാത്രമല്ലാ, ഹൃദയത്തിനു ചേര്‍ന്ന ഭക്ഷണം കൂടിയാണിത്.

കെഗല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് സെക്‌സ് ജീവിതത്തെ സഹായിക്കുന്നു. സ്ത്രീകളിലെ പെല്‍വിക് മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലൊരു പരിഹാരമാണ്. സെക്‌സ് ജീവിതത്തെ സഹായിക്കുകയും ചെയ്യും.

നല്ല സെക്‌സിന് നല്ല ശീലങ്ങളും പ്രധാനം. പുകവലി, മദ്യപാനം തുടങ്ങിയവ സെക്‌സ് ജീവിതത്തിന് ദോഷം വരുത്തും. ഇവ കഴിവതും ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. ശരീരത്തിന്റെ അരോഗ്യവും ആരോഗ്യകരമായ സെക്‌സിന് പ്രധാനമാണ്.

പങ്കാളികള്‍ തമ്മിലുള്ള നല്ല മാനസിക ബന്ധവും നല്ല സെക്‌സിനെ സഹായിക്കും. എന്തും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു മാനസിക ബന്ധം പങ്കാളികള്‍ തമ്മില്‍ വേണം. ഇത് ലൈംഗികസംബന്ധമായ പ്രശ്‌നങ്ങളാണെങ്കില്‍ പോലും. സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാതിരിക്കുന്നത് പലരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.

<ul id="pagination-digg"><li class="next"><a href="/health/wellness/2012/05-14-tips-good-sexual-life-002565.html">Next »</a></li></ul>
English summary
A healthy sex life is extremely beneficial for you!&#13; It helps boost immunity, relieves stress and let's not forget the good mood endorphins. But, what's important to understand is to know how to maintain and improve your sex life day in and day out. Take our relationship advice and read on to know about the top 11 tips to maintain your sexual health and have a healthy sex life.

Get Notifications from Malayalam Indiansutras