പങ്കാളികളില്‍ ഒരാള്‍ക്ക് ഡിപ്രഷനുണ്ടാകുകയാണെങ്കില്‍ സെക്‌സ് ജീവിതം തകിടം മറിയും. ഒന്നിനോടും താല്‍പര്യമില്ലാതെ സ്വയമേ ഉള്‍വലിയുന്ന പ്രകൃതമാണ് ഡിപ്രഷന്‍ ബാധിച്ചവരുടേത്. ഇവര്‍ സെക്‌സിന് മുന്‍കയ്യെടുക്കുകയെന്നതു പോട്ടെ, സെക്‌സിനോട് താല്‍പര്യം കാണിക്കില്ല. ഇതിന് പുറംതിരി്ഞ്ഞു നിന്നെന്നും വരും.
പുരുഷന്മാരില്‍ ഡിപ്രഷന്‍ ഉദ്ധാരണ പ്രശ്‌നങ്ങളും ശ്രീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, സെക്‌സിനോട് താല്‍പര്യക്കുറവും ഓര്‍ഗാസം സംഭവിക്കാത്തതുമായിരിക്കും ഫലം.
മരുന്നുകളാണ് ഡിപ്രഷന് കാരണമെങ്കില്‍ ഡോക്ടറോട് പറഞ്ഞ് ഇതിനുള്ള പരിഹാരം കണ്ടെത്താവൂന്നതേയുള്ളൂ. ഒഴിവാക്കാവുന്നതാണെങ്കില്‍ ഇത്തരം മരുന്നുകള്‍ നിര്‍ത്തുക.
ഡിപ്രഷന്‍ ഉണ്ടെന്ന് സ്വയം തിരിച്ചറിയുന്നത് നന്നായിരി്ക്കും. രോഗിക്കു സ്വയം തന്നെ സഹായിക്കാന്‍ ഇത് നല്ലതാണ്. നടക്കുക, ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുക, പാട്ടു കേള്‍ക്കുക, വായിക്കുക തുടങ്ങിയവ ഡിപ്രഷന്‍ കുറയ്ക്കാനുള്ള വഴികളാണ്.
ഡിപ്രഷന്‍ കാരണം സെക്‌സ് താല്‍പര്യം കുറഞ്ഞെങ്കില്‍ പങ്കാളിക്കും സഹായിക്കാം. ആദ്യമായി പങ്കാളിയ്ക്ക് ഡിപ്രഷനുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഒരിക്കലും സെക്‌സിന് നിര്‍ബന്ധിക്കുകയോ ഇതിന്റെ പേരില്‍ മറ്റേയാളെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്യരുത്. മാനസിക സന്തോഷം നല്‍കാനുള്ള വഴികള്‍ കണ്ടെത്തണം.
ഡിപ്രഷന്‍ തനിയെ മാറില്ലെന്നു ബോധ്യപ്പെടുകയാണെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.