സ്ത്രീകളെ കണ്ടു കഴിഞ്ഞാല്‍ പുരുഷന്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. പത്തുമിനിറ്റിനുള്ളില്‍ അവളുടെ എന്തെല്ലാം കാര്യങ്ങളായിരിക്കും അവന്‍ ശ്രദ്ധിക്കുക. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീയെ കാണുമ്പോള്‍ സെക്‌സ് സംബന്ധിച്ച ചിന്തകളാണോ അവന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുക?
ആദ്യത്തെ ചിരി
ആദ്യത്തെ കാഴ്ചയെന്നു പറയുന്നത് നിങ്ങളുടെ മുഖം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഉള്ള ടെന്‍ഷനെല്ലാം മുഖത്ത് വാരിവെച്ച് അവന്റെ മുന്നിലെത്തണ്ട. ഇതിനര്‍ത്ഥം ചിരിച്ചുമയക്കണമെന്നല്ല.
വസ്ത്രം
നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് അവന് വ്യക്തമായൊരു ചിത്രം നല്‍കാന്‍ വസ്ത്രത്തിനു സാധിക്കുമെന്ന് മറക്കരുത്. ഇതു മാത്രമല്ല വസ്ത്രം ധരിച്ചിരിക്കുന്ന രീതിയും നിര്‍ണായകമാണ്.
സംസാരം
സംസാരിക്കുമ്പോള്‍ അറിയാത്ത കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് തന്നെ പറയണം. വാതോരാതെ സംസാരിച്ച് ആദ്യത്തെ കാഴ്ചയില്‍ തന്നെ അവനെ ബോറടിപ്പിക്കരുത്.
മുടിയുടെ സ്റ്റൈല്‍
നല്ലതുപോലെ ചീകിയൊതുക്കിയ മുടി തന്നെയാണ് എല്ലാവര്‍ക്കും ഇഷ്ടം. അശ്രദ്ധമായ മുടി അലസതയുടെ ലക്ഷണമാണ്.
ശരീരഭാഗങ്ങള്‍
മാറിടം പോലുള്ള ശരീര ഭാഗങ്ങള്‍ പുറത്തുകാണില്ലെന്ന് ഉറപ്പുവരുത്തുക. അവന്‍ അവിടേക്ക് നോക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കിയേക്കും. ഈ അസ്വസ്ഥത അവനെയും അസ്വസ്ഥനാക്കും.
ബാഗില്‍ എന്താണ്?
അവന്റെ മുന്നില്‍ വെച്ച് ബാഗ് തുറക്കുമ്പോള്‍ ശ്രദ്ധിക്കുക. കൃത്യമായി അടുക്കും ചിട്ടയുമില്ലാത്തതാണെങ്കില്‍ അത് അവന്റെ മാര്‍ക്ക് കുറയ്കക്ും.
യന്ത്രം പോലെയാകരുത്
ഭക്ഷണം കഴിച്ചതിനുശേഷവും ശ്രദ്ധിക്കണം. മുഖവും കൈയും ശരിയ്ക്കും വൃത്തിയായിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.
അല്‍പ്പം മേക്കപ്പ് ആവാം
മേക്കപ്പ് ഇടുന്നതും ഇടാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. പക്ഷേ, മുഖം ക്ലീന്‍ ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.