പല വിവാഹബന്ധങ്ങളും പോകെ പോകെ ലൈംഗീകപരമായി വിരസമാകുകയും ബാഹ്യമായ ഉത്തെജനങ്ങളുടെ ആവശ്യം വരാറുമുണ്ട്. ഇത് ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്നേഹത്തിന്‍റെ കുറവുകൊണ്ടാകണം എന്നില്ല. ഇത് കൂടുതലും സ്ത്രീകള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന, ജോലി, കുട്ടികള്‍, കുടുംബം, സാമുഹ്യപരം എന്നിവയെ സംബദ്ധിച്ചുള്ള സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്.
ഇത്തരം ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ലൈംഗീകപരമായി ഉത്തേജിതയായി നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വന്തം കാര്യത്തെയും ചുറ്റും നടക്കുന്നതിനെയും കുറിച്ച് ശ്രദ്ധിക്കുവാന്‍ എപ്പോഴും അവള്‍ക്ക് കഴിഞ്ഞെന്നു വരുകയില്ല.
എന്നിരുന്നാലും ഒരു ഭാര്യ എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം, അവളാണ് വീടിന്‍റെ അന്തരീക്ഷം നല്ലരീതിയില്‍ നിലനിര്‍ത്തുന്ന പ്രധാന കണ്ണി എന്നതാണ്. ഭര്‍ത്താവുമായുള്ള ലൈംഗീകബന്ധത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും.
ഇത്തരം കാര്യങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു സ്ത്രീ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയേണ്ടത്
നല്ല അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുന്നതിന് ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗീക ബന്ധം ദൃഡമാക്കുന്നതില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭൂരിഭാഗം പുരുഷന്മാര്‍ക്കും ഇത്തരം അന്തരീക്ഷം സൃഷ്ടിക്കാന്‍ അറിയില്ല. എന്നാല്‍ ഭാര്യ അത് സൃഷ്ടിക്കുമ്പോള്‍ ആസ്വദിക്കാന്‍ മാത്രം അറിയാം. കാരണം, പുരുഷന്മാര്‍ അവര്‍ കാണുന്ന കാഴ്ചയിലൂടെയാണ് ഉത്തേജിതരാകുന്നത്. അതിനാല്‍, ഇത്തരത്തില്‍ സുഖകരമായ അന്തരീക്ഷം വീട്ടില്‍ ഉണ്ടെങ്കില്‍ ദമ്പതികള്‍ തമ്മിലുള്ള ബന്ധവും സുദൃഡമായിരിക്കും.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയേണ്ടത്
സ്ത്രീയുടെ ജീവിതം എന്നത് ജോലി, വീട്ടിലെ ജോലികള്‍, കുട്ടികള്‍, ഭര്‍ത്താവ് എന്നിവരുടെ കാര്യങ്ങള്‍, അങ്ങിനെയെല്ലാമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇതിനിടയ്ക്ക് അവളുടെ ശരീരമാണ് കഷ്ടത അനുഭവിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഇതിനിടയില്‍ അവള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയാതെ വരുന്നു. ബ്യൂട്ടിപാര്‍ലറില്‍ പോകുവാനോ, സ്വന്തം ആവശ്യത്തിനായുള്ള സാധങ്ങള്‍ വാങ്ങുവാനോ, ഒന്നും തന്നെ അവള്‍ക്ക് സമയം കിട്ടുന്നില്ല. അവളുടെ വസ്ത്രങ്ങളുടെ അലമാരയാകട്ടെ, തെളിച്ചമില്ലാത്തതും ഇരുണ്ടതുമായിത്തീരുന്നു. എന്നാല്‍, എല്ലാ ഭാര്യമാരും ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. തന്‍റെ ഭംഗിയും സൗന്ദര്യവും നിലനിര്‍ത്തുക എന്നത് സുദൃഡമായ ലൈഗീകബന്ധത്തിന് ഏറ്റവും ആവശ്യമായ കാര്യമാണ് എന്നുള്ള സത്യം.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയേണ്ടത്
ഭര്‍ത്താവ് എല്ലാദിവസവും പുറത്ത് പോകുമ്പോള്‍ മെലിഞ്ഞു സുന്ദരികളായ യുവതികള്‍ നല്ല നല്ല വസ്ത്രങ്ങള്‍ ധരിച്ച് പോകുന്നത് കണ്ടിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നതോ, വൃത്തിയും ഭംഗിയുമില്ലാതെ വീട്ടില്‍ നടക്കുന്ന ഭാര്യയെ! ഇതാണ് മിക്ക പുരുഷന്മാരുടെയും അവസ്ഥ. തങ്ങളുടെ ഭാര്യമാര്‍ തങ്ങളെ തൃപ്തിപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നതില്‍ ഒട്ടും തന്നെ താല്പര്യം കാണിക്കാത്ത അവസ്ഥ. അങ്ങിനെയല്ല സത്യത്തില്‍ വേണ്ടത്.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയണം
ഭൂരിഭാഗം സ്ത്രീകളും അടിവസ്ത്രങ്ങള്‍ വാങ്ങുന്ന കാര്യം ഒട്ടും ആസ്വദിച്ചല്ല ചെയ്യുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ബ്രാകളാണ് അവര്‍ കൂടുതലായും വാങ്ങാറുള്ളത്. പാന്റീസിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍, ഈ കറുപ്പ് വെളുപ്പ് നിറങ്ങളല്ലാതെ ചുവപ്പ്, ഓറഞ്ച്,മഞ്ഞ,പച്ച,നീല, വയലറ്റ് എന്നിങ്ങനെയും പ്രധാന നിറങ്ങളുണ്ട്. കൂടാതെ, പീച്ച്, ടര്‍ക്കോയിസ്, ഇളം നീല, മറൈന്‍, മസ്റ്റാര്‍ഡ് എന്നിങ്ങനെ പല പേരുകളിലുള്ള വേറെയും നിറങ്ങളുണ്ട്. സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങളുടെ നിറങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി സര്‍ഗ്ഗവൈഭവം കാണിക്കേണ്ടതാണ്. ഭര്‍ത്താക്കന്മാരെ ആകര്‍ഷിക്കുവാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയണം
ഭര്‍ത്താവിനെ ആകര്‍ഷിക്കുന്നതില്‍ സ്ത്രീയുടെ ശരീരസുഗന്ധം പ്രധാനമാണ്. ശരീരസുഗന്ധം നിങ്ങളുടെ ലൈംഗീക ജീവിതം സുഖകരമാക്കുന്നതിലും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതിന്‍റെ ഒരു പ്രധാന ഘടകമാണ് സ്ത്രീയുടെ ശരീരഗന്ധം. ഭാര്യയുടെ ഗന്ധം ആകര്‍ഷകവും ഉത്തെജിപ്പിക്കുന്നതും ആകണം എന്നാണ് ഏതൊരു ഭര്‍ത്താവിന്‍റെയും ആഗ്രഹം.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയണം
ശരീരഭാരത്തിന്‍റെ പ്രശ്നം വരുമ്പോള്‍ സ്ത്രീകള്‍ പൊതുവേ പ്രയാസപ്പെടാറുണ്ട്. എല്ലാ സ്ത്രീകള്‍ക്കും മാസികകളില്‍ കാണുന്ന മോഡലുകളെ പോലെ മെലിഞ്ഞ ശരീരം ഉണ്ടാകണമെന്നില്ല. തടിച്ച ശരീരമുള്ളവര്‍ ശാപംകിട്ടിയവരാണെന്നും കരുതേണ്ട കാര്യമില്ല. എന്നിരുന്നാലും, കല്യാണം കഴിയുന്ന സമയത്ത് സൈസ് 12 ആയിരുന്ന സ്ത്രീ കല്യാണം കഴിഞ്ഞതിനു ശേഷവും അതില്‍ നിന്ന് ശരീര വണ്ണം അധികം കൂടാതിരിക്കുവാന്‍ ശ്രദ്ധ കാണിക്കേണ്ടതാണ്.
സെക്‌സ് നന്നാക്കാന്‍ സ്ത്രീകള്‍ അറിയണം
ചിലപ്പോഴൊക്കെ സ്ത്രീകള്‍ വെറും ഭാര്യമാര്‍ മാത്രം ആകുകയും ഭര്‍ത്താവിന് അവരെ നല്ലൊരു സുഹൃത്തോ സഹയാത്രികയോ ആയി കാണുവാന്‍ കഴിയാതെയും വരുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. തീര്‍ച്ചയായും ഇത്തരം ബന്ധങ്ങളില്‍ ലൈംഗീക ബന്ധം ഒട്ടുംതന്നെ സുഖകരമാകുകയില്ല. മറിച്ച്, അത് വെറുമൊരു ചടങ്ങ് പോലെ ചെയ്ത് തീര്‍ക്കുന്ന ഒന്നായി മാറുന്നു. തങ്ങള്‍ വീട്ടിലെ ബില്ലടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും മാത്രമുള്ള യന്ത്രങ്ങള്‍ പോലെയാകുന്നു ഭാര്യമാരുടെ മുന്‍പില്‍ എന്നുള്ള ഒരുതരം ചിന്ത ഭര്‍ത്താക്കന്മാരില്‍ ഉടലെടുക്കുവാനും ഇത് കാരണമാകുന്നു. എന്നാല്‍, ഭര്‍ത്താവിന്‍റെ ഏറ്റവും നല്ല സുഹൃത്താവാനും അയാള്‍ക്ക് എന്ത് പ്രശ്നം വന്നാലും തന്നോടു തുറന്ന് സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുവാനും ഭാര്യമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭര്‍ത്താവിന് ഭാര്യയുമായി നല്ല ഇഴയടുപ്പം വരികയാണെങ്കില്‍ അവര്‍ തമ്മിലുള്ള ലൈഗീകബന്ധവും ദൃഡതയുള്ളതാകും.