•  

ജി. സ്പോട്ട് : വികാരഗംഗയുടെ മാനസസരോവരം

ജി സ്പോട്ട്. സ്ത്രീമര്‍മ്മത്തിലെ ഏറ്റവും തീക്ഷ്ണമായ, ഏറെപ്പേര്‍ക്കും അജ്ഞാതമായ വികാര കേന്ദ്രം. ഇവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും മര്‍ദ്ദവും വികാരത്തിന്റെ ഗോപുരമുകളിലാണ് അവളെ എത്തിയ്ക്കുന്നത്.

എന്നാല്‍ അറിവില്ലായ്മയുടെ കൊടുമുടിയേറി ഇണയ്ക്ക് അര്‍ഹമായ ലൈംഗികാനുഭൂതി നിഷേധിക്കുന്നവരാണ് പുരുഷന്മാരേറെയും.ഇണയെ ഒന്നിലധികം രതിമൂര്‍ച്ഛകളിലെത്തിയ്ക്കണമെങ്കില്‍ ഈ സ്പോട്ടിനെക്കുറിച്ച് അറിഞ്ഞേ തീരു. ലൈംഗികാനുഭവം അതിന്റെ ഏറ്റവും ഊഷ്മളവും തീവ്രവുമായ അനൂഭൂതിയിലെത്തുന്നത് ജി സ്പോട്ടിന്റെ ഉത്തേജനത്തിലൂടെയാണെന്ന് ആധുനിക ലൈംഗിക ശാസ്ത്രജ്ഞന്‍മാര്‍ അടിവരയിട്ട് പറയുന്നു.

ഭര്‍ത്താക്കന്മാരോടുളളതിന്റെ നൂറിരട്ടി സ്നേഹം ജി സ്പോട്ട് ഉത്തേജിപ്പിച്ച കാമുകരോട് തോന്നിയിട്ടുണ്ടെന്ന് പല ഭാര്യമാരും തുറന്ന് സമ്മതിച്ച കാര്യം പടിഞ്ഞാറന്‍ സെക്സോളജിസ്റുകള്‍ എഴുതിയിട്ടുമുണ്ട്.

സ്ത്രീമര്‍മ്മത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും സെന്‍സിറ്റീവായ ലൈംഗിക കേന്ദ്രമാണ് ജി. സ്പോട്ട്. ഏര്‍ണസ്റ് ഗ്രാഫെന്‍ബെര്‍ഗ് എന്ന ജര്‍മ്മന്‍ സെക്സോളജിസ്റാണ് സ്ത്രീമര്‍മ്മത്തിനുളളില്‍ അതിതീവ്രമായ ലൈംഗിക ക്ഷമതയുളള ഒരു ബിന്ദുവുണ്ടെന്ന് ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയത്.

അദ്ദേഹത്തിനു മുമ്പും ഈ വിഷയത്തില്‍ പ്രഗത്ഭരായ പല ലൈംഗിക ശാസ്ത്രജ്ഞന്‍മാരും ഇങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. (വഴിക്കു പറയട്ടെ, ഇപ്പോഴും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്നുണ്ട്).

Read more about: couple, love, sex, love making
Story first published: Friday, June 14, 2002, 5:30 [IST]

Get Notifications from Malayalam Indiansutras