ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ പലപ്പോഴും നേരിടുന്നതാണ് ശീഘ്രസ്ഖലനം. പങ്കാളിക്ക് രതിമൂര്‍ച്ച എത്തുന്നതിന് മുമ്പ് പുരുഷന്മാര്‍ക്ക് സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്. പുരുഷന്മാരില്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇത് കാരണമാകും. സ്ത്രീകള്‍ക്ക് മതിയായ സംതൃപ്തി ലഭിക്കാതെ വരികയും ചെയ്യും. സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന് കരുതി പുരുഷന്‍ വിഷാദത്തിലേക്ക് എത്താനും സാധ്യതയുണ്ട്.
ഇതൊരു അസുഖമാണ് എന്ന് കരുതാന്‍ വയ്യ. പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് വേഗത്തില്‍ ഉത്തേജനമുണ്ടാകുകയും സ്ഖലനം സംഭവിക്കുകയും ചെയ്യും. അതോടെ ലൈംഗിക താല്‍പ്പര്യം കുറയും. എന്നാല്‍ ഈ അവസ്ഥയില്‍ സ്ത്രീക്ക് രതിമൂര്‍ച്ച എത്തിയിട്ടുണ്ടാകില്ല. പുരുഷന്‍ പിന്മാറുന്നതോടെ സ്ത്രീ സംതൃപ്തി ലഭിക്കാതെ മതിയാക്കേണ്ടി വരും.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ വലിയ വെല്ലുവിളിയാകും. ഇതിന് ചില പരിഹാര മാര്‍ഗങ്ങള്‍ പ്രയോഗിക്കാറുണ്ട്. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന വേളയില്‍ ഉത്തേജനം നിര്‍ത്തിവയ്ക്കുകയാണ് ഒരു മാര്‍ഗം. ലിംഗത്തിന്റെ അഗ്രഭാഗം അമര്‍ത്തുകയാണ് മറ്റൊരു വഴി. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന വേളയില്‍ അല്‍പ്പ നേരം പിന്മാറി മറ്റുകാര്യങ്ങള്‍ സംസാരിക്കുകയും ഒരു വഴിയാണ്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അല്‍പ്പ നേരം മുമ്പ് സ്വയംഭോഗം ചെയ്താല്‍ സ്ഖലനം വേഗത്തിലുണ്ടാകില്ല. ഫോര്‍ പ്ലേയിലൂടെ സ്ത്രീയെ രതിമൂര്‍ച്ചയുടെ അവസ്ഥയില്‍ എത്തിച്ച ശേഷം ലിംഗ പ്രവേശനം നടത്തുന്നതും മറ്റൊരു വഴിയാണ്. അങ്ങനെയാകുമ്പോള്‍ രണ്ടുപേര്‍ക്കും ഒരേ സമയം രതിമൂര്‍ച്ച സംഭവിക്കുകയും സുഖം അനുഭവിക്കുകയും ചെയ്യാം.
വേഗത്തില്‍ സെക്‌സ് ചെയ്ത് മതിയാക്കാതെ സമയമെടുത്ത് ചെയ്യുക എന്നതാണ് ഒരു മാര്‍ഗം. സംസാരിക്കുകയും വിരല്‍ പ്രയോഗം നടത്തുകയും ചെയ്യാം. സ്ത്രീക്ക് മികച്ച രീതിയില്‍ ഉത്തേജനം ലഭിക്കുന്നു എന്ന് തോന്നുന്ന വേളയില്‍ ഇരുവരും ലിംഗപ്രവേശനത്തിന് തയ്യാറെടുക്കാം. പുരുഷന്‍ താഴെയും സ്ത്രീ മുകളിലുമായി ബന്ധപ്പെടുന്നതും ശീഘ്രസ്ഖലനം ഒഴിവാക്കാന്‍ ഒരു മാര്‍ഗമാണ്.
ക്വാണ്ടം ഉപയോഗിച്ചാല്‍ ശീഘ്രസ്ഖലനം ഒഴിവാക്കാം. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത വഴികള്‍ പരീക്ഷിക്കാവുന്നതാണ്. എന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ മനശാസ്ത്രജ്ഞന്റെയോ ഡോക്ടറുടേയോ അഭിപ്രായം തേടാം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ കഴിക്കരുത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.



Click it and Unblock the Notifications







