•  

രതിയെക്കുറിച്ച് ഓഷോ പറയുന്നത് . . .

സെക്സ് പാപമാണെന്ന് ആരാണ് പറഞ്ഞത്?
സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീര്‍ത്തത് ആരാണ്?

ജീവന്‍ രൂപപ്പെടുന്നത് സെക്സില്‍ നിന്നല്ലേ. . .
ജീവന്‍ നിലനില്‍ക്കുന്നതും സെക്സ് ഉളളതു കൊണ്ടല്ലേ.. . .

സ്വാഭാവികമായ വികാരമാണ് ലൈംഗികത.
പുഴയൊഴുകുന്നതു പോലെ,
കാറ്റു വീശുന്നതു പോലെ, പൂ മണക്കുന്നതു പോലെ,
മഴ പൊഴിയുന്നതു പോലെ,
തികച്ചും സ്വാഭാവികമായ ജൈവതാളം.

പ്രണയം എന്ന മനോഹരമായ വാക്കിന്റെ പിന്നില്‍ എന്തിന് അതിനെ ഒളിപ്പിക്കണം? കാല്‍പനികയുടെ മേഘപടലങ്ങള്‍ കൊണ്ട് എന്തിനതിനെ മൂടണം?

പലര്‍ക്കും സെക്സ് ഒരാശ്വാസമാണ്. മനസിന്റെ പിരിമുറുക്കത്തില്‍ നിന്നും താല്‍ക്കാലിക മോചനത്തിനാണ് പലരും സെക്സില്‍ ഏര്‍പ്പെടുന്നത്.

രതി നല്‍കുന്ന പരമാനന്ദം അവര്‍ക്ക് അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്രമാണ് അവര്‍ക്ക് രതിയുടെ യഥാര്‍ത്ഥ ശക്തിയും ചൈതന്യവും.

ലൈംഗികാവയവങ്ങളിലൂടെ അനുഭവപ്പെടുന്ന നേരിയ അനുഭൂതിയെ രതിമൂര്‍ച്ഛയായി അവര്‍ തെറ്റിദ്ധരിക്കുന്നു.

അതല്ല യഥാര്‍ത്ഥ അനുഭൂതി.

സെക്സില്‍ പങ്കെടുക്കുന്നു എന്ന പ്രാധാന്യമേ ലൈംഗികാവയവങ്ങള്‍ക്കുളളൂ. യഥാര്‍ത്ഥ അനൂഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്.

എന്താണ് രതിമൂര്‍ച്ഛ എന്ന് പലരും ചോദിക്കുന്നു.

ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊര്‍ജം മാത്രമാവുന്ന അവസ്ഥയെന്നാണ് ഞാന്‍ അതിനെ നിര്‍വചിക്കുന്നത്.

ശരീരം ഒരു മിന്നല്‍പിണറായി മാറുന്ന അവസ്ഥ.

ശരീരത്തിന്റെ അനന്തകോടി അണുക്കളും ഒന്നായി, ഒരേ താളത്തില്‍ ഉലയണം.

രതിമൂര്‍ച്ഛയിലാവുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ ശരീരത്തിന്റെ ആദിമ രൂപത്തിലേയ്ക്ക് മടങ്ങുന്നു എന്നാണ്.

ശരീരം വലിയ സമുദ്രമാണെങ്കില്‍ അതിന്റെ ഏറ്റവും ആഴമുളള ബിന്ദുവാണ് രതിമൂര്‍ച്ഛ.

അവിടെയെത്തുമ്പോള്‍ നിങ്ങള്‍ ഉപരിതലം മറക്കുന്നു. ആഴങ്ങളിലേയ്ക്കുളള യാത്രയും അവിടെയെത്തുമ്പോഴുളള നിര്‍വൃതിയും മാത്രമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക. ആ യാത്രയും അനുഭവവും അറിയുക.

എളുപ്പം എത്തിപ്പിടിക്കാവുന്നതല്ല ഈ അവസ്ഥ. ലൈംഗികമായ പരമാനന്ദം അനുഭവിക്കണമെങ്കില്‍ മനസിനെ പാകപ്പെടുത്തണം. അത് ക്ലേശകരമാണ്. എന്നാലും എത്തിപ്പിടിക്കേണ്ട ലക്ഷ്യം അത്രയും പ്രാധാന്യമുളളതുമാണ്

ഒരു നിമിഷത്തില്‍ തീരുന്ന ക്രിയ

വെറും ഒരു സ്ഖലനത്തിന്റെ - മൂര്‍ച്ഛയുടെ നൈമിഷിക സുഖമല്ല രതിമൂര്‍ച്ഛ. അത് വളരെ തുച്ഛമാണ്. അര്‍ത്ഥമില്ലാത്തതും.

അത് നിങ്ങള്‍ക്ക് നിരാശ മാത്രമാണ് നല്‍കുന്നത്. ക്ഷീണവും. പഴയ മനുഷ്യനില്‍ നിന്നും ഒരു മാറ്റവും നിങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. നിങ്ങള്‍ ഒന്നും നേടുന്നില്ല.

നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. സ്ത്രീയിലേയ്ക്ക് പ്രവേശിക്കാന്‍ പുരുഷന് എപ്പോഴും വ്യഗ്രതയാണ്. അവന്റെ ഉത്തരധ്രുവം എപ്പോഴും പ്രവര്‍ത്തനക്ഷമവും.

അതുകൊണ്ടു തന്നെ അവളെ ഉണര്‍ത്തുന്നതിന് അവന് ക്ഷമയേതുമില്ല. തന്റെ കര്‍മ്മം എളുപ്പത്തില്‍ കഴിക്കണമെന്ന സ്വാര്‍ത്ഥ വിചാരം മാത്രം.

അവനെ സ്വീകരിക്കാന്‍ അവളുടെ ദക്ഷിണ ധ്രുവം എളുപ്പത്തില്‍ തയ്യാറാവില്ല. മുന്നൊരുക്കങ്ങള്‍ വേണ്ടവിധം നടത്തിയില്ലെങ്കില്‍ വേദന മാത്രമാണ് രതി അവള്‍ക്ക് നല്‍കുന്നത്. ശാരീരികമായും മാനസികമായും.

സെക്സ് ലളിതമാണെന്ന് പുരുഷന്‍ കരുതുന്നു. എന്തിന് വെറുതെ സമയം കളയണമെന്നാണ് അവന്റെ വിചാരം. എത്രയും വേഗം അവളിലേയ്ക്ക് പ്രവേശിക്കുക. മിനിട്ടുകള്‍ക്കുളളില്‍ കാര്യം നടത്തുക. ഇതാണ് പുരുഷന്റെ രീതി.

എന്നാല്‍ ഇത് ക്രൂരതയാണെന്ന് ഓര്‍മ്മിക്കുക. അവളുടെ ശരീരത്തില്‍ ഒരു മരവിപ്പ് മാത്രമാണ് നിങ്ങളുടെ പ്രയത്നം അവശേഷിപ്പിക്കുന്നത്.

ഒരു ചെറിയ അവയവത്തിനു ചുറ്റും ഏതാനും നിമിഷം മാത്രം നീണ്ടു നില്‍ക്കുന്ന സുഖകരമെന്ന് തോന്നുന്ന ഒരു മരവിപ്പ് തന്നെയാണ് നിങ്ങള്‍ക്കും കിട്ടുന്നത്.

ഇതല്ല പരമമായ അനൂഭൂതി. ഇത് വെറുമൊരു ആശ്വാസം മാത്രമാണ്. ഇതിനെ രതിമൂര്‍ച്ഛയെന്ന് വിളിക്കാനാവില്ല.

രതിമൂര്‍ച്ഛയനുഭവിക്കാത്ത ശരീരം വെറും ശവമാണ്. നിഷ്ക്രിയരായ പങ്കാളികളായി പരസ്പരം സംഭവിക്കുന്നതെന്തെന്നറിയാതെ ആത്മ - പര വഞ്ചനകളില്‍ അവസാനിക്കുന്നു ഓരോ ലൈംഗികവേഴ്ചയും.

അതി തീവ്രമായ ആഗ്രഹമുണരുമ്പോള്‍ മാത്രം സെക്സില്‍ ഏര്‍പ്പെടുക. അല്ലാത്തപ്പോള്‍ നിര്‍ദ്ദയം അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. ഇല്ലാത്ത വികാരം ഉണ്ടെന്ന് ഭാവിക്കുന്നത് നല്ലതല്ല.

Get Notifications from Malayalam Indiansutras