അപ്പോള്‍ നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
നില്ക്കൂ. ഒരു ചടങ്ങു കൂടി ബാക്കിയില്ലേ. ഉടനേ ഒരു പിതാവാകേണ്ടെങ്കില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് നിര്‍മ്മിച്ച് പുറത്തിറക്കുന്ന ഉറയൊരെണ്ണം വേണ്ടേ...
ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും ഫലപ്രദവുമായ ഗര്‍ഭനിരോധന ഉപാധിയാണ് ഉറകള്‍. ആണുങ്ങള്‍ ഇതുപയോഗിക്കുന്നത് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. ഉരസലിന്റെ രസാനുഭൂതിയ്ക്കിടയില്‍ ചൈനീസ് വന്മതില്‍ പോലെ കിടക്കുന്ന ഈ ആവരണത്തെ സ്ത്രീകളും ഉളളുകൊണ്ട് അംഗീകരിക്കുന്നില്ല.
എന്നാലും ഉറയെ അങ്ങനെ അവഗണിക്കാനാവില്ല. മധുവിധുവിന്റെ കൊതി തീരും മുന്പ് സംഗതി പറ്റിപ്പോയാല്‍ കുഴഞ്ഞില്ലേ.
അപ്പോള്‍ തീര്‍ച്ചയായും മന്മഥക്രിയയില്‍ ഇന്ന് നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന ഉറയവര്‍കളുടെ ചില വിശേഷങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് സാരം.
വേലി ചാടുന്നവനും ഉറ കൂടിയേ തീരൂവെന്ന് പറയേണ്ടതില്ലല്ലോ. എപ്പോള്‍ എവിടെ വച്ച് ഏത് രൂപത്തിലാണ് ഗുഹ്യരോഗം മുതല്‍ എയിഡ്സ് വരെ കിട്ടുന്നതെന്നറിയില്ല. അപ്പോള്‍ വേലി ചാടുന്നവര്‍ പോക്കറ്റില്‍ ഉറ തീര്‍ച്ചയായും കരുതിയിരിക്കണം.
ഇത്രയും പറഞ്ഞെന്നു വച്ച് മന്മഥം വേലിചാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കരുതരുത്. ആരു പ്രോത്സാഹിപ്പിച്ചാലും ഇല്ലെങ്കിലും ചാടിയേ തീരൂവെങ്കില്‍ അവനും അവളും ചാടിയിരിക്കും. അപ്പോള്‍ പിന്നെ പോകുന്ന പോക്കില്‍ ഒരുറ കൂടി കരുതാന്‍ പറയുന്നത് സ്നേഹത്തോടെയുളള ഒരുപദേശമായി കരുതുക.
തിരഞ്ഞെടുക്കൂ..ഏറ്റവും നല്ലത്.
ഷര്‍ട്ടും പാന്റ്സും എന്തിന് പാന്റീസ് പോലും നല്ല കന്പനിയുടേതാവണമെന്ന് കരുതുന്നവരാണ് നാം. ഇടുന്നതിലെ സുഖവും കാലാവസ്ഥയും ദീര്‍ഘകാലം ഈടുനില്‍ക്കുന്നവയുമായിരിക്കണം നാം തിരഞ്ഞെടുക്കുന്ന ഉല്‍പന്നം.
ഉറയുടെ കാര്യത്തിലും അങ്ങനെ തന്നെ. വാന്‍ ഹുസൈന്‍ ഷര്‍ട്ടും ലിവ് ഇന്‍ ജീന്‍സും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഉറ മാത്രം രൂപയ്ക്ക് പത്തു കിട്ടുന്നത് ഉപയോഗിക്കുന്നത് ബോറല്ലേ.
റബ്ബര്‍ ലാറ്റക്സാണ് ഉറ നിര്‍മ്മാണത്തിന് പരന്പരാഗതമായി ഉപയോഗിച്ചു വരുന്നത്. ഇന്ന് ഉറ നിര്‍മ്മാണത്തിന് കൂടുതല്‍ മേല്‍ത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നു.
അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതാണ് മൈക്രോഷീര്‍ എന്നറിയപ്പെടുന്ന മെഡിക്കല്‍ പോളി യൂറിത്തീന്‍. ലാറ്റക്സിനെക്കാള്‍ നേര്‍ത്തതും എന്നാല്‍ കൂടുതല്‍ ബലവത്തുമാണ് മൈക്രോഷീര്‍.
അതുകൊണ്ടു തന്നെ ഇതുപയോഗിച്ചുണ്ടാക്കുന്ന ഉറകള്‍ക്ക് വിലയല്‍പം കൂടും. പക്ഷേ, ഒരിക്കല്‍ ഇതുപയോഗിച്ചൊരു പ്രയോഗം നടത്തിയാല്‍ പിന്നെ മൈക്രോഷീര്‍ ഉറകളില്ലാതെ അവള്‍ നിങ്ങളെ വീട്ടില്‍ കയറ്റില്ല. ഉറപ്പ്.
ഉറകളില്‍ വച്ച് ഉത്തമനാണ് പോളിയൂറിത്തീന്‍ ഉറകളെന്ന് പറഞ്ഞത് വെറുതെയല്ല. ഉണര്‍ന്നു നില്‍ക്കുന്ന പുരുഷത്വത്തിന്റെ ചൂട് കൃത്യമായി യോനീദളങ്ങളില്‍ പങ്കുവയ്ക്കുമെന്നു മാത്രമല്ല, രൂക്ഷഗന്ധമോ രുചിയോ ഒന്നുമില്ലാത്ത പാവത്താനുമാണ്.
ടാക്റ്റിലോണ്‍ എന്ന പദാര്‍ത്ഥം കൊണ്ടു നിര്‍മ്മിച്ച ഉറകളും ലാറ്റക്സ് ഉറകളേക്കാള്‍ മികച്ചതാണ്. അലര്‍ജിയ്ക്ക് കാരണാകുന്നതല്ല ടാക്റ്റിലോണും. ലാറ്റക്സിനേക്കാള്‍ നല്ല വലിവുമുണ്ട്.
ഇതിനും വിലയല്‍പം കൂടുതലാണ്. എന്നാല്‍ ഒരു ഗര്‍ഭഛിദ്രത്തിന്റെ ചെലവുമായി തട്ടിച്ചു നോക്കിയാല്‍ നല്ലൊരുറയ്ക്കു വേണ്ടിയുളള ചെലവ് അത്ര വലുതല്ല. കൂടുതല്‍ മെച്ചപ്പെട്ട ലൈംഗികാനുഭൂതി കൂടി കിട്ടുമെങ്കില്‍ ചെലവിന്റെ കാര്യം ആരോര്‍ക്കാന്‍.
കൈയെത്തും ദൂരത്ത് .....
ഉറ കൈയെത്തും ദൂരത്തു തന്നെ വേണം. കാരണമുണ്ട്.
എന്നുവച്ച് മേശവലിപ്പിലൊക്കെ ഉറ സൂക്ഷിച്ചാല്‍ നാണക്കേട് ക്ഷണിച്ചു വരുത്തുകയാവും ഫലം. ബന്ധുക്കളോ സുഹൃത്തുക്കളോ അപ്രതീക്ഷിതമായി മേശവലിപ്പു തുറക്കുന്പോള്‍ വാരിവലിച്ചിട്ടിരിക്കുന്ന ഗര്‍ഭ നിരോധന ഉറകള്‍ കാണുന്നത് മോശമല്ലേ ....
സഹൃദയരായ ദന്പതികള്‍ക്ക് അവസരം വീട്ടില്‍ മാത്രമല്ല ഉണ്ടാവുക. മനസുണ്ടെങ്കില്‍ പൂച്ചെടിക്കന്പിന്റെ മറവിലും മന്മഥലീലയാടാം, അപ്പോള്‍ പിന്നെ ഉറയൊരെണ്ണം പാന്റ്സിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കാം.
ആരെങ്കിലും ഒരാള്‍ക്കാണ് സഹൃദയത്വമെങ്കില്‍ ഇത് ചെയ്യാതിരിക്കുകയാണ് ഉത്തമം. വേലിയില്‍ കിടക്കുന്ന പാന്പിനെ വെറുതിയെന്തിന്....
എടുത്തിടൂ... വേഗം.....
ശരി. മികച്ച ഉറ തിരഞ്ഞെടുത്തു കഴിഞ്ഞു. കൈയെത്തും ദൂരത്ത് സാധനമുണ്ട്. ഉറയണിഞ്ഞ പുരുഷനെ സ്വീകരിക്കാന്‍ തയ്യാറായി അവളങ്ങനെ കിടക്കുന്നു. ഇനി....
അതെ. സമയം പ്രധാനപ്പെട്ടതാണ്. ഏതാനും സെക്കന്റുകള്‍ക്കുളളില്‍ ഉറയണിഞ്ഞ പോരാളി യുദ്ധം തുടങ്ങിയിരിക്കണം. സമയം ദീര്‍ഘിച്ചാല്‍ കൊടുമുടി കയറി നില്‍ക്കുന്ന അവളുടെ വികാരം വേലിയിറങ്ങും. പിന്നെ എല്ലാം ആദ്യം മുതല്‍ തുടങ്ങണം.
കവറു പൊട്ടിച്ച് ഉറയെടുത്ത് അവനെ ധരിപ്പിക്കാന്‍ വിചാരിച്ചതിലുമേറെ സമയമെടുക്കുമെങ്കില്‍ ഉത്തേജനവും മറുവഴിക്ക് തുടരണം. മുന്നോട്ട് കുനിഞ്ഞ് ചെറുതായൊന്നു കടിച്ച് വലിച്ചു കൊണ്ടോ അടിവയറില്‍ ചുംബിച്ചോ ഉറയിടുന്നത് അവളുടെ വികാരത്തെ കൊടുമുടിയില്‍ നിലനിര്‍ത്തും.
ഉറയുടെ കവറിന്റെ മൂല കീറുന്നതാണ് സാധാരണ വഴക്കം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കവറിന്റെ മധ്യത്തു നിന്ന് കീറാനാണ്. ഓര്‍ത്തു നോക്കിയാല്‍ സംഗതി ശരിയാണ്. മൂലവെട്ടിയാല്‍ സംഗതി പുറത്തെടുക്കാനും മറ്റുമൊക്കെ അല്‍പം കൂടി സമയമെടുക്കില്ലേ. അടുത്ത തവണ കവര്‍ മധ്യം വച്ച് കീറിക്കോളൂ.
ഉറയിടല്‍ ചടങ്ങ്.
ഉറ ധരിക്കുന്പോള്‍ അല്‍പം കുനിയുന്നത് നല്ലതാണ്. കാല്‍മുട്ടുകളിലൂന്നി മുന്നോട്ടു കുനിഞ്ഞാണ് ഉറ ധരിക്കുന്നതെങ്കില്‍ മെച്ചം രണ്ടുണ്ട്.
ഒന്ന് കുനിയുന്പോള്‍ ലിംഗത്തിലേയ്ക്ക് രക്തയോട്ടം കൂടും. ഉദ്ധാരണത്തില്‍ കുറവുണ്ടാകില്ല. ഞരന്പുകളുടെ ചുരുങ്ങല്‍ ഒഴിവാകും. രണ്ടാമത്, അവളിലേയ്ക്ക് പ്രവേശിക്കാന് കൂടുതല്‍ മെച്ചപ്പെട്ട നിലയിലുമായിരിക്കും.
മലര്‍ന്നു കിടന്ന് ഉറയിടുന്നത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ലളിതം. ലിംഗത്തില്‍ നിന്ന് രക്തം പിന്‍വലിയുകയും ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും. ശരിയായ ലൈംഗിക നില കൈവരിക്കാന്‍ പിന്നെയും സമയവും ഊര്‍ജവും ചെലവിടേണ്ടി വരികയും ചെയ്യും.
ഉറ പൊട്ടിയാല്‍.....
ലൈംഗിക വേഴ്ചയ്ക്കിടെ ഗര്‍ഭനിരോധന ഉറ പൊട്ടാനുളള സാധ്യത തളളിക്കളയാനാവില്ല. അന്പതിലൊന്നാണ് ഇതിനുളള സാധ്യത കണക്കാക്കിയിരിക്കുന്നത്.
വേഴ്ചയ്ക്കിടയില്‍ ലിംഗാഗ്രം തീക്ഷ്ണമായി ഉത്തേജിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പിക്കുക, ധരിച്ചിരുന്ന ഉറ പൊട്ടിയിട്ടുണ്ട്.
വേഴ്ച അവസാനിപ്പിച്ച് ലിംഗം പുറത്തെടുത്ത് ഉടന്‍ പരിശോധിക്കുക തന്നെ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിതാവിന്റെ വേഷമണിയാന്‍ തയ്യാറാവുക. ഉറ പൊട്ടുകയോ തെന്നിമാറുകയോ ചെയ്താല്‍ വേഴ്ച അവസാനിപ്പിച്ച് പുതിയ ഉറ ധരിച്ച് വീണ്ടും തുടങ്ങുകയും വേണം.
ധരിച്ചിരുന്ന ഉറ വഴുതി യോനിക്കുളളില്‍ തന്നെ പെട്ടുപോകാനും സാധ്യതയുണ്ട്. അകത്ത് കിടക്കുന്നത് എടുത്തു മാറ്റിയിട്ടു വേണം പുതിയതണിഞ്ഞ് അങ്കം തുടങ്ങാന്‍. സര്‍വ മൂഡും നഷ്ടപ്പെടുന്ന ഇടപാടാണെങ്കിലും അങ്ങനെ ചെയ്യുന്നതാണ് സുരക്ഷിതത്വം.
ഉറയണിയുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്. വിലയല്‍പം കൂടിയാലും കൊളളാവുന്ന ഉറയൊരെണ്ണം വാങ്ങിയില്ലേ. കയ്യെത്തും ദൂരത്തു തന്നെ അത് വച്ചിട്ടുണ്ടല്ലോ.
എന്നാല്‍ പിന്നെ പറഞ്ഞതു പോലെ.....