•  

അവന് കോണ്ടം ഇഷ്ടമല്ലാത്തത് എന്തുകൊണ്ട്?

I Hate Condoms
 
ഒട്ടുമിക്ക പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഉറ ധരിക്കാന്‍ ഇഷ്ടമല്ല. പലപ്പോഴും ഈ ഇഷ്ടക്കേടുമുലും നേരിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ഫലമായി അനാവശ്യ ഗര്‍ഭധാരണമുണ്ടാകാറുമുണ്ട്.

പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന എന്തോ ഒന്നാണിത്. ലൈംഗികമായ ഉത്തേജിക്കപ്പെട്ടു നില്‍ക്കുന്ന സമയത്ത് കോണ്ടത്തിന്റെ കവറും മറ്റും തേടി പോകുന്നതിനെ പലരും വെറുക്കുന്നു.

കോണ്ടം ധരിക്കുമ്പോള്‍ ലൈംഗികാവയവം സ്വാഭാവികമായി യോനിയില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന വൈകാരിക സുഖം ലഭിക്കുന്നില്ലെന്നതും പോരായ്മയാണ്. പലപ്പോഴും എല്ലാം മറന്ന് ഒന്നു ചേരുമ്പോള്‍ ആണിനും പെണ്ണിനും ഇടയിലുള്ള വേലിക്കെട്ടായാണ് ചിലര്‍ കോണ്ടത്തിനെ കാണുന്നത്.

ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കാന്‍ ചില സ്ത്രീകള്‍ക്ക് പേടിയാണ്. അത്തരം സാഹചര്യത്തില്‍ പുരുഷന്മാര്‍ സ്ഖലനത്തിന് മുമ്പ് ഊരിയെടുക്കാനാണ് ശ്രമിക്കുക. പക്ഷേ, ഈ നീക്കം ഗര്‍ഭധാരണം തടയുന്നില്ല. കാരണം ശുകഌ പുറത്തേക്ക് വരുന്നതിനു മുമ്പായി പുറത്തുവരുന്ന സ്രവത്തില്‍ പോലും ബീജങ്ങള്‍ സജീവമായിരിക്കും.

English summary
Why men hate condoms? Is they are restrictive? Is men dont feel free?
Story first published: Tuesday, August 28, 2012, 13:09 [IST]

Get Notifications from Malayalam Indiansutras