•  

എന്താണ് കാഷ്വല്‍ സെക്‌സ്?

പുരുഷനും സ്ത്രീയും ഏതെങ്കിലും ഒരു കരാറിന്റെയോ ഉറപ്പിന്റെയോ ബന്ധത്തിന്റെയോ പേരിലല്ലാതെ സെക്‌സിലേര്‍പ്പെടുന്നതിനെ നമുക്ക് കാഷ്വല്‍ സെക്‌സ് എന്നുവിളിക്കാം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ വേണ്ടി മാത്രമാണ് രണ്ടു പേര്‍ കണ്ടുമുട്ടുന്നത്.

Casual Sex
 

വിവാഹത്തിന്റെ കെട്ടുപാടുകള്‍ കൂടാതെ നല്ലൊരു ലൈംഗികബന്ധമാണ് ലക്ഷ്യമെങ്കില്‍ കാഷ്വല്‍ സെക്‌സ് നല്ലൊരു തീരുമാനമാണ്. അടുത്ത കൂട്ടുകാരിയുമായിട്ടോ കൂടെ ജോലി ചെയ്യുന്നവരുമായിട്ടോ ആരുമായും ഇത്തരത്തില്‍ ബന്ധം പുലര്‍ത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ആദ്യം തിരിച്ചറിയേണ്ടതും താങ്കളും താങ്കളുടെ പങ്കാളിയും ഇത്തരമൊരു സെക്‌സിന് നൂറു ശതമാനവും യോഗ്യരാണോ എന്ന കാര്യമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മറ്റാരോടെങ്കിലും ബാധ്യതയുണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനം ആ ബന്ധത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത്തരമൊരു ലൈംഗികബന്ധത്തിന് ആരും ആരെയും നിര്‍ബന്ധിക്കരുത്.

ഇത്തരം സെക്‌സ് തുടങ്ങി കഴിഞ്ഞാല്‍ രണ്ടു പേരും തമ്മില്‍ ഒരു അറ്റാച്ച്‌മെന്റ് കടന്നുവരാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും ഇത് ഒഴിവാക്കേണ്ടതാണ്. സെക്‌സ് എന്ന വികാരത്തിനു മാത്രമേ ഇവിടെ പ്രാധാന്യമുണ്ടാകാന്‍ പാടുള്ളൂ. മറ്റെല്ലാ വികാരങ്ങളും പടിക്കുപുറത്തായിരിക്കണം.

സാധാരണ സെക്‌സില്‍ നിന്നു വ്യത്യസ്തമായി കാഷ്വല്‍ സെക്‌സില്‍ പങ്കാളിക്കു മുന്നില്‍ തന്നെ ലൈംഗികപരമായ കഴിവ് തുടക്കം മുതലേ വ്യക്തമാക്കാന്‍ ശ്രമിക്കണം. തീര്‍ച്ചയായും സെക്‌സ് തന്നെയാണ് അടുത്ത തവണയും നിങ്ങളെ അടുപ്പിക്കുന്നത്.

ഇത്തരം ബന്ധം പുലര്‍ത്തുന്നവരോട് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അമിത അടുപ്പം കാണിക്കാതിരിക്കുന്നതാണ് നല്ലത്. ഓരോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ മറക്കരുത്. അനാവശ്യ ഗര്‍ഭധാരണം തടയുന്നതോടൊപ്പം ലൈംഗികരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനും സാധിക്കും.

English summary
Have you heard about casual sex? It is a type of relationship where a man and woman gets indulged in sexual activities without getting into any commitment. Also known as hooking up, in this type of relation, people only meet for having sex with each other
Story first published: Sunday, September 30, 2012, 14:01 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras