•  

അവളുടെ രഹസ്യമോഹങ്ങള്‍ - 2

രഹസ്യം 3
വിരലുകളാല്‍ വിടരും, മന്മഥപുഷ്‌പം, പക്ഷേ...

വേഴ്‌ചയ്‌ക്ക്‌ കാമിനിയെ സജ്ജമാക്കുന്നതില്‍ കൈവിരലുകള്‍ക്ക്‌ പങ്കേറെയാണ്‌. എന്നാല്‍ യോനിയില്‍ വിരലുകള്‍ അമിതമായി ഉപയോഗിക്കുന്നത്‌ അവള്‍ക്ക്‌ ഇഷ്ടമല്ല.

കാരണമുണ്ട്‌. ഒട്ടേറെ സൂക്ഷ്‌മ സംവേദികളായ നാഡികളുടെ സംഗമസ്ഥാനമാണ്‌ യോനിയുടെ പ്രവേശനകവാടം. യോനീനാളത്തിന്റെ ആദ്യ മൂന്നിഞ്ച്‌ ആഴം ഉണര്‍വുളള കോശങ്ങളാല്‍ സന്പന്നമാണ്‌.

അതിനെ എങ്ങനെ ഉത്തേജിപ്പിക്കാമെന്ന ചിന്ത അമിതമായ വിരലമര്‍ത്തലുകളിലൊന്നും ചെന്നെത്തരുത്‌. അവളില്‍ വികാരത്തീ ജ്വലിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. ബലം പ്രയോഗമൊന്നും അതിന്‌ വേണ്ട.

ആനന്ദമേഖലകളെ ഉണര്‍ത്താന്‍ ചെറിയ ചലനങ്ങള്‍ ധാരാളം. മൂന്നിടങ്ങള്‍ പ്രധാനമാണ്‌. യോനീകവാടം, യോനീനാളത്തിന്റെ ആരംഭമേഖല, ജി സ്‌പോട്ട്‌. (G Spot)

ഇവിടങ്ങളില്‍ ഉത്തേജനത്തിന്‌ ഒരു വിരല്‍ മാത്രം ഉപയോഗിക്കുക. ഒരു വിരലുകൊണ്ട്‌ ഇത്രയുമാകുമെങ്കില്‍ അഞ്ചു വിരലും ചേര്‍ത്താലെന്താവും ഭഗവാനേ എന്നൊന്നും ചിന്തിക്കരുത്‌.

യോനികവാടത്തിലെ വിരല്‍ പ്രയോഗം മൂര്‍ദ്ധന്യത്തില്‍ എത്തിച്ചതിനു ശേഷം മാത്രം വിരല്‍ അകത്തുകടത്തണം. മുന്‍ഭാഗത്തെ യോനീഭിത്തിയിലാണ്‌ ജി സ്‌പോട്ട്‌ എന്നറിയപ്പെടുന്ന വികാരകേന്ദ്രം.

ചെറിയ മര്‍ദ്ദനം ഇവിടെ ഏല്‍പ്പിക്കുന്നത്‌ അവളെ എവറസ്റ്റിന്റെ മുകളിലെത്തിക്കും. ചലനങ്ങളുടെ വേഗതയും അമര്‍ത്തലിന്റെ ശക്തിയും അവള്‍ ആവശ്യപ്പെടുന്നെങ്കില്‍ മാത്രം കൂട്ടുക.

സെര്‍വിക്‌സില്‍ (Cervix) വിരല്‍സ്‌പര്‍ശമുണ്ടാകുന്നത്‌ ഒഴിവാക്കണം. യോനിയെ ഗര്‍ഭപാത്രവുമായി യോജിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ്‌ സെര്‍വിക്‌സ്‌.

വിരലുകള്‍ വൃത്തിയുളളതായിരിക്കണം. ചെളിയും അഴുക്കും പുരണ്ട വിരലുമായി ചെല്ലുന്നത്‌ അവള്‍ക്കിഷ്ടമല്ലെന്ന്‌ അറിയുക.

രഹസ്യം 4
അവള്‍ പുതുമ ആഗ്രഹിക്കുന്നു.

നിങ്ങളെപ്പോലെ അവളും പുതുമ ആഗ്രഹിക്കുന്നുണ്ട്‌. കേട്ടതു അറിഞ്ഞതും വായിച്ചിട്ടുളളതുമായ പലകാര്യങ്ങളും പരീക്ഷിച്ചു നോക്കാന്‍ അവള്‍ക്കും മോഹമുണ്ടാകും. എന്നാല്‍ ഏത്‌ പരീക്ഷണത്തിനും പുതുമയ്‌ക്കും മുതിരുമ്പോഴും അത്‌ അവള്‍ കൂടി ആഗ്രഹിക്കുന്നതാണോ എന്ന്‌ ഉറപ്പുവരുത്തണം.

ഗുദഭോഗം, വദനസുരതം, ബലപ്രയോഗത്തിലൂടെയുളള വേഴ്‌ച, വെളിപ്രദേശത്തു വച്ചുളള ബന്ധപ്പെടല്‍, മറ്റൊരാളായി അഭിനയിച്ച്‌ ബന്ധപ്പെടുന്നത്‌ എന്നിങ്ങനെ പരീക്ഷിച്ചു നോക്കാന്‍ മാര്‍ഗങ്ങള്‍ ഒരുപാടുണ്ട്‌.

ഇതെല്ലാം പലരും ചെയ്യുന്നതുമാണ്‌. എന്നാല്‍ ഏതെങ്കിലും ഒന്നിനോട്‌ പങ്കാളിക്ക്‌ മാനസികമായ അകല്‍ച്ചയുണ്ടെങ്കില്‍ അതിന്‌ നിര്‍ബന്ധിക്കാതിരിക്കുന്നതിനുളള ജനാധിപത്യബോധം പ്രകടിപ്പിച്ചേ മതിയാകൂ.

മേല്‍പ്പറഞ്ഞവയൊന്നും ലൈംഗികവൈകൃതങ്ങളില്‍ പെടുന്നവയല്ല. എന്നാല്‍ ആരുടെയെങ്കിലും മനസില്‍ അങ്ങനെ പതിഞ്ഞു പോയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധിച്ച്‌ അത്‌ ചെയ്യിക്കുന്നത്‌ ലൈംഗികജഡത്വത്തിന്‌ കാരണമാകും. (Sexual Frigidity).

സ്വന്തം താല്‍പര്യങ്ങളുടെ ഒരു ലിസ്‌റ്റ്‌ തയ്യാറാക്കി പരസ്‌പരം കൈമാറുന്നത്‌ നന്നായിരിക്കും. അവരവരുടെ ഫാന്റസിയും മറ്റും കൈമാറിയാല്‍ സംഗതി രസകരമാവുകയും ചെയ്യും.

രഹസ്യം 5
വേഴ്‌ചയ്‌ക്ക്‌ വെളുപ്പാന്‍കാലം

വെളുപ്പാന്‍കാല വേഴ്‌ചയില്‍ വല്ലാതെ തല്‍പരരാണ്‌ സ്‌ത്രീകള്‍ പൊതുവെ. ഇത്‌ തിരിച്ചറിഞ്ഞ്‌ അല്‍പം നേരത്തെ ഉണര്‍ന്ന്‌ ചില പ്രയോഗങ്ങള്‍ നടത്തിയാല്‍ അവള്‍ക്ക്‌ സന്തോഷമാകും. രാവിലെ നല്ലകാര്യങ്ങള്‍ ചെയ്‌ത്‌ ദിവസം തുടങ്ങുന്നതിന്റെ ആഹ്ലാദം വേറെ.

ചരിഞ്ഞുറങ്ങുന്ന അവളുടെ തുടകള്‍ക്കിടയിലൂടെ ഉദ്ധൃതലിംഗം യോനിയുടെ ചുണ്ടുകളില്‍ ഒന്നുരസി നോക്കൂ. മനോഹരമായ ആ പുഷ്‌പം പതിയെ വിടരുന്നതു കാണാം. ഒരു മുന്നറിയിപ്പുമില്ലാതെ അവളുടെ വികാരപുഷ്‌പത്തെ വിടര്‍ത്തി അവളെ ഉണര്‍ത്തിയ നിങ്ങളോടുളള സവിശേഷമായ സ്‌നേഹത്തോടെ അവള്‍ മറ്റൊരു പ്രവേശനത്തിന്‌ സന്നദ്ധയാകും.

വെളുപ്പാന്‍കാലത്ത്‌ വദനസുരതം നല്ലതാണെന്നാണ്‌ പാശ്ചാത്യ ലൈംഗികവിദഗ്‌ധരുടെ അഭിപ്രായം. നമ്മുടെ നാട്ടില്‍ നാമം ജപിക്കുന്ന ചുണ്ടുകൊണ്ട്‌ വേണ്ടാതീനം കാണിക്കാന്‍ വയ്യെന്ന്‌ ശഠിക്കുന്നവരെ അതിന്‌ നിര്‍ബന്ധിക്കാതിരിക്കുന്നതാണ്‌ ബുദ്ധി.

എല്ലാവരും വെളുപ്പാന്‍കാലവേഴ്‌ച ഇഷ്ടപ്പെടുന്നു എന്ന്‌ ഇത്രയും പറഞ്ഞതിന്‌ അര്‍ത്ഥമില്ല. ശതമാനക്കണക്കില്‍ ഇക്കൂട്ടര്‍ കൂടുതലാണ്‌. അഥവാ താല്‍പര്യമില്ലാത്തവരെപ്പോലും മേല്‍പറഞ്ഞ മാര്‍ഗത്തിലൂടെ സന്നദ്ധയാക്കാന്‍ കഴിയും. കിടപ്പറയില്‍ ഒരു സീനുണ്ടാക്കാതെ കാര്യം സാധിക്കുന്നതല്ലേ മിടുക്ക്‌.

ഈ അഞ്ചുകാര്യങ്ങള്‍ മാത്രമല്ല അവള്‍ ഇഷ്ടപ്പെടുന്നത്‌. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും പരസ്‌പരം അറിഞ്ഞ്‌ ബന്ധപ്പെടുന്നതാണ്‌ നല്ലതെന്നും ആദ്യം പറഞ്ഞു. പരസ്‌പര ബഹുമാനമുളളവര്‍ തമ്മിലുളള ബന്ധപ്പെടലിന്‌ തീവ്രത കൂടും. ഉറച്ച മാനസികാടുപ്പമുളള പങ്കാളികളാവുക എന്നത്‌ തന്നെയാണ്‌ പ്രധാനം....

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more