ആരെയെങ്കിലും സ്‌നേഹിക്കാത്തവരും ആരോടെങ്കിലും അഭിനിവേഷം തോന്നാത്തവരും ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഈ സ്‌നേഹത്തിനും അഭിനിവേശത്തിനും പിന്നില്‍ എത്രമാത്രം കാരണങ്ങളുണ്ടാകാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മനശാസ്‌ത്രജ്ഞര്‍ പറയുന്നത് ആണിനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും അഭിനിവേശം തോന്നുന്നതിന് 237 കാരങ്ങള്‍ ഉണ്ടെന്നാണ്. കിടപ്പുമുറി ആത്മീയത തുടങ്ങിയ പുതിയ ചില കാരണങ്ങളും ആളുകളെ ലൈംഗിക ബന്ധത്തിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
പതിനേഴിനും 52നും ഇടയില്‍പ്രായമുള്ള 2,000ത്തില്‍ക്കൂടുതല്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് കിന്‍ഡി മെസ്റ്റന്റെ നേതൃത്വത്തിലുള്ള മനശ്ശാസ്‌ത്ര ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ആര്‍കൈവ്‌സ് ഓഫ് സെക് ഷ്വല്‍ ബിഹേവിയര്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ഇവരുടെ പഠനഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും തരത്തില്‍ ആരോടെങ്കിലും തോന്നുന്ന പ്രതികാരമാണ് ചിലരെ ലൈംഗിക ബന്ധത്തിലേയ്‌ക്ക് നയിക്കുന്നത്. മറ്റു ചിലരാകട്ടെ കിടപ്പറയിലെ ബോറടി മാറ്റാനാണ് ലൈംഗികതയെ ഉപയോഗപ്പെടുത്തുന്നത്.
സ്‌ത്രീയും പുരുഷനും ലൈംഗികതയെ സമീപിയ്‌ക്കുന്നത് രണ്ടുതരത്തിലാണെന്ന കാര്യം ഈ പഠനസംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗികതയില്‍ നിന്നും പുരുഷന്മാര്‍ ശാരീരികമായ സംതൃപ്‌തിയും അനുഭൂതിയും കണ്ടെത്തുമ്പോള്‍ സ്‌ത്രീകള്‍ സ്‌നേഹവും സുരക്ഷിതത്വവുമാണ് ആഗ്രഹിയ്‌ക്കുന്നത്.
പലരും പലസമയങ്ങശിലും ലൈംഗിക ബന്ധത്തിലേയ്‌ക്ക് നയിക്കപ്പെടുന്നത് വിവിധ കാരണങ്ങളാണ്. സന്തോഷം, സ്‌നേഹം, ആകര്‍ഷണം, പ്രണയം, വൈകാരികമായ അടുപ്പം, സാഹസികത, ആകാംഷ, അവസരം എന്നിങ്ങനെ 237 കാരണങ്ങളാണത്രേ ഇതിനുപിന്നിലുള്ളത്.