കൗമാര പ്രായം മുതല്‍ അശ്ലീല വീഡിയോ കാണുന്നവരാണ് മിക്കവരും. അതിന്റെ ഗൗരവം അറിയാതെ സ്ഥിരമായി കണ്ട് അഡിക്ഷനായി പോകുന്നവരുണ്ട്. വ്യത്യസ്ത രീതിയിലുള്ള വീഡിയോകള്‍ കാണുന്നതോടെ ഇവര്‍ ലൈംഗിക ജീവിതത്തെ കുറിച്ചും വൈവാഹിക ജീവിതത്തെ പറ്റിയും തെറ്റിദ്ധരിക്കുന്നു. അതാകട്ടെ അവരുടെ ഭാവി ജീവിതത്തെ ശരിക്കും ബാധിക്കും.
വിവാഹം കഴിഞ്ഞ ശേഷം ലൈംഗിക സുഖം അനുഭവിക്കാന്‍ സാധിക്കാത്ത നിരവധി പേരുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അശ്ലീല വീഡിയോകള്‍ പതിവായി കാണുന്നവര്‍ക്കാണ് ഈ അവസ്ഥ കൂടുതലും. എപ്പോഴെങ്കിലും കാണുന്നത് പോലെ അല്ല പതിവായി കാണുന്നത്. ഇവരുടെ മൊത്തം ജീവിതം തന്നെ മാറി മറിയാന്‍ ഈ ഒരൊറ്റ കാരണം മതി.

ഏതൊരു വസ്തുവിനും അഡിക്ഷന്‍ വരുന്നത് നല്ലതല്ല. എപ്പോഴെങ്കിലും ഉപയോഗിക്കുന്നതിന് അഡിക്ഷന്‍ എന്ന് പറയില്ല. ആ കാര്യം ഇല്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ല, എപ്പോഴും കാണണം എന്നെല്ലാം തോന്നുന്നതാണ് അഡിക്ഷന്‍. അത്തരക്കാര്‍ക്ക് ജീവിതം ക്രമീകരിക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല, അവര്‍ ആരോഗ്യത്തിലോ പഠനത്തിലോ കുടുംബത്തിലോ കാര്യമായി ശ്രദ്ധിക്കാതെ വരും.
ചിലര്‍ കൂടുതലായി അശ്ലീല വീഡിയോകള്‍ കാണുന്നതോടെ എതിര്‍ ലിംഗക്കാരെ എവിടെ കണ്ടാലും അശ്ലീല ചിന്ത കടന്നുവരും. സ്വന്തവും ബന്ധവും മറക്കും. സുഹൃത്ത്, അയല്‍വാസി ബന്ധങ്ങള്‍ പോലും മറന്ന് ഇത്തരം ചിന്ത വരും. അതോടെയാണ് പലരും കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതും വലിയ കുറ്റകൃത്യങ്ങള്‍ വരെ ചെയ്യുന്നതും. ഇതൊരു വിഭാഗമാണ്.
എന്നാല്‍ ലൈംഗികതയുടെ എല്ലാ ഭാഗങ്ങളും അശ്ലീല വീഡിയോ വഴി കാണുന്നു എന്നതിനാല്‍ സ്വന്തം പങ്കാളിയോട് താല്‍പ്പര്യം കുറയുന്ന മറ്റൊരു വിഭാഗമുണ്ട്. പങ്കാളിയോട് ആദ്യം കാണിക്കുന്ന താല്‍പ്പര്യം പിന്നീട് ഇല്ലാതാകും. അശ്ലീല വീഡിയോകളില്‍ കാണുന്ന പൊസിഷനുകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കും. അത് സാധിക്കാതെ വരുമ്പോള്‍ ദേഷ്യമാകും. അതൊരു സംഘര്‍ഷ സാഹചര്യത്തിലേക്കും സുഖകരമായ ജീവിതത്തിന്റെ അന്ത്യത്തിലേക്കും എത്തും.
ചിലര്‍ക്ക് അശ്ലീല വീഡിയോ കാണുന്നതില്‍ മാത്രമായിരിക്കും ശ്രദ്ധ. പങ്കാളിയോട് ഒരു താല്‍പ്പര്യവും തോന്നില്ല. അതും ജീവിതം സങ്കീര്‍ണമാക്കുന്ന ഒരവസ്ഥയാണ്. ജീവിതത്തെ ഗൗരവത്തില്‍ കാണണം എന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. സെക്‌സ് മാത്രമല്ല ജീവിതം എന്ന് ആദ്യം മനസിലാക്കണം. പിന്നിട്ട ജീവിതത്തില്‍ വന്ന മോശം അനുഭവങ്ങള്‍ മറക്കാനും പുതിയ ജീവിതം കെട്ടിപ്പടുക്കാനും വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുകയും വേണം.
നല്ല സുഹൃത്തുക്കളെ കണ്ടെത്തണം, കുറ്റപ്പെടുത്തുന്ന കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം, പ്രോല്‍സാഹനം നല്‍കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ബന്ധങ്ങള്‍ നിലനിര്‍ത്തണം, പങ്കാളിയുടെ ജീവിത സാഹചര്യം മനസിലാക്കണം. പരസ്പരം തുറന്നു സംസാരിച്ച് നല്ല ബന്ധം നിലനിര്‍ത്തണം, പങ്കാളിയെ നന്നായി സ്‌നേഹിക്കണം- ഇതെല്ലാം അശ്ലീല വീഡിയോ അഡിക്ഷനില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളാണ്. വിദഗ്ധരുടെ സഹായം തേടുന്നതും നന്നായിരിക്കും.



Click it and Unblock the Notifications







