•  

സ്ത്രീ ലൈംഗികതയുടെ കാണാപ്പുറങ്ങള്‍

മിക്കവരുടെയും ധാരണ ലൈംഗികബന്ധത്തിലൂടെയെ രതിമൂര്‍ച്ഛ അനുഭവിച്ചറിയൂ എന്നാണ്. രതിമൂര്‍ച്ഛ അനുഭവപ്പെടണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ധാരണ തെറ്റാണ്.

പുരുഷന്‍റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂര്‍ച്ഛ. മാത്രമല്ല, സ്ത്രീകളില്‍ അത് വ്യത്യസ്തമായീരിക്കുകയും ചെയ്യുന്നു. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു.

ചിലര്‍ക്കാകട്ടെ ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടെ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍.

അതുകൊണ്ടു തന്നെ , അതിനെക്കുറിച്ച് ഒട്ടേറെ ധാരണകളും ധാരണപ്പിശകുകളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ.

സ്നേഹവും പരിലാളനങ്ങളും ബാഹ്യകേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്താന്‍ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.

2- ലിംഗ വലിപ്പവും രതിമൂര്‍ച്ഛയും തമ്മിലുളള ബന്ധം


Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras