•  

ലിംഗ വലിപ്പവും രതിമൂര്‍ച്ഛയും തമ്മിലുളള ബന്ധം

വലിയ ലിംഗമാണെങ്കില്‍ സ്ത്രീയ്ക്ക് മെച്ചപ്പെട്ട ലൈംഗിക സംതൃപ്തിയും രതിമൂര്‍ച്ഛയും ലഭിക്കുമെന്നാണ് പൊതുവേ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ ധാരണയാണ്. വലിപ്പത്തിലല്ല കാര്യം. മറിച്ച് പ്രവ‍ൃത്തിയിലാണ്.

അതിനാല്‍ തങ്ങളുടെ ലിംഗവലിപ്പത്തെ കുറിച്ചോര്‍ത്ത് പുരുഷന്‍മാരും പങ്കാളിയുടെ ലിംഗം ചെറുതാണെന്ന് കരുതി സ്ത്രീകളും വിഷമിക്കേണ്ടതില്ല. വലുതായാലും ചെറുതായാലും അവയെ ഒരുപോലെ സ്വീകരിക്കാന്‍ പ്രാപ്തമാണ് സ്ത്രീയുടെ യോനി. ലിംഗവലിപ്പമനുസരിച്ച് വികസിക്കാനും ചുരുങ്ങാനും ശേഷിയുളള കോശങ്ങളും മ്യൂക്കസ് മെംബ്രനുകളും അടങ്ങിയതാണ് യോനിയുടെ അകം.

മറ്റൊരു കാര്യം യോനിയുടെ അടിവശത്ത് - ഗര്‍ഭപാത്രത്തോട് ചേരുന്ന ഭാഗത്ത് - രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്ന അല്ലെങ്കില്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്ന നാഡീഞരമ്പുകളൊന്നും ഇല്ല എന്നുള്ളതാണ്.

യോനിയുടെ മുഖത്തു നിന്നും രണ്ട് ഇഞ്ച് താഴ്ചവരെയാണ് ഇവയുള്ളത്. അതുകൊണ്ട് ലിംഗത്തിന്‍റെ വലിപ്പം രണ്ടരയോ മൂന്നോ ഇഞ്ച് വലിപ്പമാണെങ്കില്‍ പോലും സ്ത്രീക്ക് ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി പകരാനാവും

ജി-സ്പോട്ട് എന്ന രതിയുടെ കൊടുമുടി ഈ രണ്ടിഞ്ചിനുള്ളില്‍ തന്നെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് സാമാന്യ വലിപ്പമുള്ള ലിംഗത്തിന് ജി-സ്പോട്ടിനേയും ത്രസിപ്പിക്കാനാവും.

 

രതിമൂര്‍ച്ഛയിലെ വ്യത്യാസം

Story first published: Tuesday, July 31, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras