•  

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

സ്ക്വീസ് ടെക്നിക് അഥവാ ഞെക്കല്‍ വിദ്യയാണ് ഏറ്റവും പ്രചാരമുളള തന്ത്രം. സ്ഖലനത്തിന് തൊട്ടുമുമ്പ് ലിംഗാഗ്രത്തെ ഞെക്കിപ്പിടിച്ച് സ്ഖലനം വൈകിക്കുന്നു. ബലം പ്രയോഗിച്ച് ലിംഗാഗ്രം ഞെക്കിപ്പിടിക്കുന്നതു മൂലം ശുക്ലം പുറത്തുവരാതെ തടയുന്നു. എന്നാല്‍ സ്ഖലനത്തിന് മുമ്പ് ലിംഗം യോനിക്കുളളില്‍ നിന്നും പുറത്തെടുത്ത് ഇപ്രകാരം ഞെക്കിപ്പിടിക്കുന്നത് പലപ്പോഴും പ്രായോഗികമായി നടക്കാറില്ല.

മാനസികമായി സ്ഖലനം നിയന്ത്രിക്കുകയാണ് ഏറ്റവും ഫലപ്രദമായ വിധി. ലിംഗം യോനിയില്‍ നിന്നും പുറത്തെടുക്കാതെ തന്നെ സ്ഖലനത്തെ നിയന്ത്രിക്കുന്നത് ഇടവേളയില്ലാതെ സുരതസുഖം അനുഭവിക്കാന്‍ സ്ത്രീയെയും സഹായിക്കും.

ഒറ്റയ്ക്കോ പങ്കാളിയുടെ സഹായത്തോടെയോ ഈ വിദ്യ പരിശീലിക്കാം. സ്ഖലനത്തെ നിയന്ത്രിച്ച് രതിമൂര്‍ച്ഛയെ വരുതിയിലാക്കാന്‍ ഏറ്റവും സഹായകമായ വിദ്യയാണിത്. സ്ഖലനത്തെ നിയന്ത്രിക്കുന്ന പേശികളെയും ഞരമ്പുകളെയും സ്വന്തം വരുതിയില്‍ നിര്‍ത്തിയാണ് സംഗതി സാധിക്കുന്നത്.

പങ്കാളിയ്ക്കൊപ്പം പരീക്ഷിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം എന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഇണയുടെ സഹായത്തോടെ ഈ വിദ്യ പരിശീലിക്കുമ്പോള്‍ പലതരത്തിലുളള ആശയവിനിമയങ്ങളും സാധ്യമാവുകയും ഒന്നിലേറെ കടമ്പകളെ ഒരുമിച്ച് തരണം ചെയ്യാന്‍ പ്രാപ്തനാവുകയും ചെയ്യും. ഒറ്റയ്ക്കാണെങ്കില്‍ ഇത് അത്രകണ്ട് സാധ്യമാകണമെന്നില്ല.

അടുത്ത പേജില്‍ ....
വ്യായാമം എങ്ങനെ?

Read more about: ejaculation, sex, love
Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras