•  

പുരുഷന്റെ അഞ്ച് സ്ഖലന പ്രശ്നങ്ങൾ

രതിയിൽ പുരുഷനെ സംബന്ധിച്ച് ഏറെ നിർണായകമാണ് സ്ഖലനം. പുരുഷന്റെ രതിമൂർച്ചയും സ്ഖലനത്തോടൊപ്പം തന്നെയാണ് നടക്കുന്നത്. ചിലരിൽ ഇത് വളരെ പെട്ടെന്ന് സംഭവിക്കും മറ്റ് ചിലരിലാണെങ്കിൽ ഏറെ വൈകുകയും ചെയ്യും.

വളരെ പെട്ടെന്ന് സ്ഖലം സംഭവിക്കുന്ന പ്രശ്നം ശീഘ്ര സ്ഖലനം എന്നാണ് അറിയപ്പെടുന്നത്. പുരുഷൻമാരെ സംബന്ധിച്ച് ഏറ്റവും വ്യാപകമായി ഉള്ളതും ഇത് തന്നെ. എന്നാൽ ഇത് മാത്രമല്ല പുരുഷന്റെ പ്രധാന സ്ഖലന പ്രശ്നം. പലർക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണ പോലും ഉണ്ടാകില്ല.

Ejaculation
 

വൈകിയുള്ള സ്ഖലനം ഇതുപോലെ തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. പങ്കാളിയെ സംബന്ധിച്ച് ഇത് ഏറെ മടുപ്പുളവാക്കുന്നതായിരിക്കും. മൂന്ന് മുതൽ നാല് ശതമാനം വരെയുള്ള പുരുഷൻമാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്ക്. ഇത്തരക്കാർക്ക് സംഭോ​ഗത്തിന് ശേഷം സ്വയംഭോ​ഗം ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.

സ്ഖലനം സംഭവിക്കാതിരിക്കുക എന്ന പ്രശ്നവം പുരുഷൻമാർ നേരിടാറുണ്ട്. അപൂർവ്വം ആളുകളിൽ മാത്രമാണ് ഇത് കണ്ടുവരാറുള്ളത്. ചിലരിൽ അപൂർവ്വമായി മാത്രം സംഭവിക്കുമെങ്കിലും മറ്റ് ചിലരിൽ ഇതൊരു സ്ഥിരം പ്രതിഭാസവും ആകാറുണ്ട്.

ശുക്ലം അകത്തേക്ക് തന്നെ പോയാൽ എന്ത് സംഭവിക്കും? അതാണ് മറ്റൊരു വിഭാ​ഗം നേരിടുന്ന പ്രശ്നം. ബ്ലാഡറിലേക്ക് തന്നെ ശുക്ലം തിരിച്ചുപോകുന്ന അവസ്ഥ. പിന്നീട് മൂത്രത്തിലൂടെ ഇത് പുറത്ത് പോകും. ഇത് അത്ര വലിയ പ്രശ്നമൊന്നും അല്ലെങ്കിലും ​ഗർഭധാരണം വൈകിക്കാൻ കാരണമാകാറുണ്ട്.

സ്ഖലനത്തിന്റെ ശക്തി കുറഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്നം. പ്രായം കൂടിവരുന്തോറും ആണ് ഇത് കൂടുതൽ പ്രകടമാവുക. ചിലരിൽ ശുക്ലത്തിന്റെ അളവിലും കാര്യമായ കുറവ് സംഭവിക്കാറുണ്ട്.

English summary
There are several types of ejaculatory issues that men suffer from though most of us are aware of only one issue which is premature ejaculation.
Story first published: Wednesday, May 17, 2017, 20:48 [IST]

Get Notifications from Malayalam Indiansutras