•  

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

പ്രണയലോലമായ മനസോടെ ഏര്‍പ്പെടുന്ന രതികേളിയല്ല ഈ വ്യായാമം എന്ന് ആദ്യം മനസിലാക്കണം. ഇതിന്റെ ലക്ഷ്യം മറ്റൊന്നാണ്. അതായത്, സ്ഖലനം നിയന്ത്രിക്കാന്‍ പുരുഷനെ പരിശീലിപ്പിച്ച് പ്രാപ്തനാക്കുക എന്നത്. മനസില്‍ ആ ലക്ഷ്യത്തോടെയാവണം ഇരുവരും തയ്യാറാകേണ്ടത്.

അരമണിക്കൂറെങ്കിലും ദിവസം ഇതിനായി നീക്കി വയ്ക്കണം. സ്ഖലനം അനിവാര്യമാണെന്ന് അവസ്ഥ വരുമ്പോള്‍ മനസു കൊണ്ട് അതിന് തടയിടുകയാണ് ഈ വ്യായാമത്തിന്റെ ലക്ഷ്യം. ഇണയെക്കൊണ്ട് സ്വയംഭോഗം ചെയ്യിക്കുക. സ്ഖലനത്തിനു തൊട്ടുമുമ്പ് ചലനങ്ങള്‍ അവസാനിപ്പിക്കുകയും ഇടവേളയ്ക്കു ശേഷം ഇത് വീണ്ടും തുടരുകയും വേണം. കൈകൊണ്ടു ചെയ്യാം, വദനസുരതവുമാകാം.

പങ്കാളി ഇത് ചെയ്യുമ്പോള്‍ വരുന്നതു പോലെ വരട്ടെ എന്നു കരുതി നില്‍ക്കുകയല്ല പുരുഷന്‍ ചെയ്യേണ്ടത്. തന്റെ ശരീരത്തിലും മനസിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാനാകണം. തലച്ചോറിന്റെ ഒരു ഭാഗം പരിസരത്തു നടക്കുന്ന പ്രക്രിയയെ വിശകലനം ചെയ്യാന്‍ സദാ ഉണര്‍ന്നിരിക്കണം.

അടുത്ത പേജില്‍ ....
തലച്ചോറും സ്ഖലനവും

Read more about: ejaculation, sex, love
Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras