സ്ഖലനത്തിന്റെ സമയം നിശ്ചയിക്കുന്നതില്‍ തലച്ചോറിന് പ്രധാന പങ്കുണ്ട്. നിയന്ത്രണം തലച്ചോറില്‍ നിന്നും പോയി, ലിംഗത്തിനു ചുറ്റുമുളള നാഡീഞരമ്പുകളില്‍ മാത്രമാവുമ്പോഴാണ് സ്ഖലനം നമ്മുടെ കൈയില്‍ നിന്നും പോകുന്നത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ തലച്ചോറിന്റെ ശ്രദ്ധ വേഴ്ചയിലും അനുബന്ധമായി നടക്കുന്ന ശാരീരക പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കണം. എല്ലാം ശരീരത്തിന് വിട്ടു കൊടുത്ത് "വരുമ്പോലെ വരട്ടെ" എന്നു കരുതുമ്പോഴാണ് സ്ഖലനാസുരന്‍ നമ്മുടെ അനുവാദമില്ലാതെ പ്രവേശിക്കുന്നത്. തലച്ചോറിനെയും ലിംഗത്തെയും ഒരുമിച്ച് നിയന്ത്രിക്കാന്‍ മനസിനു കഴിയുമ്പോള്‍ ഈ അസുരന്‍ കീഴടങ്ങി നമ്മുടെ അടിമയാകുന്നു.
വ്യായാമം പരിശീലിക്കുമ്പോഴും മനസ് കേന്ദ്രീകരിക്കുക തന്നെ വേണം. സ്ഖലനം നടക്കുന്നതിന് തൊട്ടുമുമ്പ് ഉത്തേജനം അവസാനിപ്പിക്കാന്‍ പങ്കാളിയോട് പറയണം. ശാരീരികാനുഭവത്തെ ഉപബോധ മനസ് ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. അത് അടുത്ത തവണയാകട്ടെ എന്നു കരുതിയാല്‍ ഒരിക്കലും നടക്കുകയില്ലെന്ന് ഓര്‍ക്കുക.
മതി..മതി.. നിര്‍ത്തൂ....