വ്യായാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ സ്ഖലനത്ത് കുറേ മുമ്പേ തന്നെ നിര്‍ത്താനുളള സിഗ്നല്‍ നല്‍കുകയോ പറയുകയോ വേണം. ചലനങ്ങളുടെ സുഖത്തില്‍ സ്വയം മറന്ന് നിന്നിട്ട് ഒരു നിര്‍ണായക സമയത്ത് നിര്‍ത്താന്‍ പറയുമ്പോള്‍ സംഭവിക്കുന്ന കുഴപ്പമുണ്ട്.
നിര്‍ത്തിക്കഴിഞ്ഞ ശേഷം ഒരു ചെറിയ അനക്കം പോലും സ്ഖലനത്തില്‍ കലാശിച്ചെന്നിരിക്കും. അതുവരെ ചെയ്തത് വെറുതേയാകും. അതിനാല്‍ കുറച്ചു മുമ്പേ തന്നെ ഉത്തേജനം നിര്‍ത്തുകയും ഒരിടവേളയ്ക്കു ശേഷം ആവര്‍ത്തിക്കുകയും വേണം.
അനുഭൂതിയുടെ തലത്തില്‍ നിന്നും ബോധതലത്തിലേയ്ക്കുണര്‍ന്ന് ചലനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും മാനസിക വ്യായാമമാണ്. സുഖാനുഭൂതിയെ ബോധം ജയിക്കുമ്പോഴാണ് ഒരാളിന് അങ്ങനെ ആവശ്യപ്പെടാനാവുക. ഒരു വ്യായാമത്തില്‍ നാലഞ്ചു പ്രാവശ്യം അനുഭൂതിയുടെ ഉന്നതിയില്‍ നിന്നും സാധാരണ മനസിന്റെ നിയന്ത്രണത്തിലേയ്ക്ക് വരികയാണ് ചെയ്യുന്നത്.
നിങ്ങളുടെ ആജ്ഞ അഥവാ നിര്‍ദ്ദേശം അക്ഷരം പ്രതി അനുസരിക്കുകയാണ് പങ്കാളി ചെയ്യേണ്ടത്. നിങ്ങളുടെ നിര്‍ദ്ദേശം കിട്ടുന്ന നിമിഷം തന്നെ ചുണ്ടുകള്‍ കൊണ്ടോ കൈത്തലം കൊണ്ടോ അവള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചലനം അവസാനിപ്പിക്കണം. നിങ്ങളുടെ നിയന്ത്രണ രേഖയ്ക്കപ്പുറത്തേയ്ക്ക് ഒരു ചലനം പോലും നടത്താതെ സൂക്ഷിക്കുന്നതാണ് അവളുടെ മിടുക്ക്.
രതിമൂര്‍ച്ഛ വിളിപ്പുറത്ത്....