•  

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....

ആദ്യഘട്ടത്തില്‍ സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്നതിന് കുറച്ചു മുമ്പേ നിര്‍ദ്ദേശം നല്‍കണമെന്ന് നേരത്തെ സൂചിപ്പിച്ചു. ഈ സമയം ക്രമേണെ കുറച്ചു കൊണ്ടു വരണം. അതായത് സ്ഖലനത്തിന് തൊട്ടുമുമ്പ്, ഒരു ചലനത്തിന്റെ ഇടവേളയില്‍ സംഗതി നിര്‍ത്താനുളള നിയന്ത്രണം പരിശീലനത്തിലൂടെ നേടിയെടുക്കണം.

കുറച്ചു നാളുകള്‍ക്കുളളില്‍ തന്നെ ഈ അവസ്ഥ കൈവരിക്കാനാവും. ആഗ്രഹിച്ചാലല്ലാതെ സ്ഖലനം നടക്കാത്ത നിയന്ത്രണം കൈവരിച്ചു കഴിഞ്ഞാല്‍ പിന്നെ രതിമൂര്‍ച്ഛ നമ്മുടെ വിളിപ്പുറത്താണ്.

വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടിയാകണം വ്യായാമം ചെയ്യേണ്ടത്. ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതും പകുതി വച്ച് സ്ഖലനം നടക്കുന്നതുമൊക്കെ സംഭവിക്കാം. അത് തമാശയോടെ ഉള്‍ക്കൊളളുക. ഇരുവര്‍ക്കും ഒരുമിച്ചിരുന്ന് പറഞ്ഞ് ചിരിക്കാനൊരനുഭവം. അത്രമാത്രം. എന്നാല്‍ പരിശീലനം തുടര്‍ന്നും തുടരണം.

പരിശീലനം നടത്താന്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും സമയവും പ്രധാനമാണ്. ആരും ശല്യപ്പെടുത്താന്‍ എത്താത്ത ഏകാന്തതയുടെ ഒരു സാമ്രാജ്യം കൈയിലുണ്ടാവണം. തികച്ചും സ്വച്ഛവും സ്വതന്ത്രവുമായി പെരുമാറാന്‍ പറ്റിയ ഇടം.

അടുത്ത പേജില്‍ ....
തുടക്കം വദനസുരതത്തില്‍ വേണ്ട....

Read more about: sex, ejaculation
Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras