വരന്റെ പുതുമോടിയെ വല്ലാതെ അലട്ടുന്ന വാക്കാണ് ശീഖ്രസ്ഖലനം. എല്ലാം ഒരു കരയ്ക്കടുപ്പിച്ച് കാര്യത്തോടടുക്കുമ്പോള്‍ സംഗതി കൈവിട്ടു പോകുന്ന അനുഭവം. ഫലമോ, ഉണര്‍ന്നു തുടുത്തു കിടക്കുന്ന നവോഢയുടെ മുന്നില്‍ വല്ലാതെ കൊച്ചായ നാണക്കേടും. "ഇത്രയേ ഉള്ളോ ചെക്കന്‍" എന്ന് ആദ്യം തന്നെ അവള്‍ കരുതിയാല്‍ തീര്‍ന്നില്ലേ സംഗതി എന്ന ശങ്ക.
വേഴ്ച തുടങ്ങും മുമ്പെ തന്നെ സ്ഖലനം നടക്കുന്നതിനെയാണ് ശീഖ്രസ്ഖലനം എന്നു പറയുന്നത്. അതായത്, ലിംഗം യോനിയില്‍ ചലിച്ചു തുടങ്ങും മുമ്പെ സ്ഖലനം നടക്കുന്നു. ഉരസലുകളുടെ സുഖം പ്രതീക്ഷിച്ച് വേഴ്ചയ്ക്കൊരുങ്ങുന്ന സ്ത്രീയും വേഴ്ചയുടെ ഹരം പകരാനൊരുങ്ങിയ പുരുഷനും ഒരുപോലെ നിരാശരാകും എന്നു പ്രത്യേകം പറയേണ്ടതില്ല.
തീര്‍ച്ചയായും ശീഖ്രസ്ഖലനം രോഗമല്ല. അല്‍പം പരിശീലനം കൊണ്ട് പരിഹരിക്കാവുന്ന ചെറിയ പ്രശ്നം മാത്രം. എന്നാല്‍ ഇത് കടുത്ത മാനസിക പ്രശ്നത്തിലേയ്ക്ക് ആണിനെയും പെണ്ണിനെയും നയിക്കുകയും, പയ്യന്‍സിന്റെ ലൈംഗിക ശേഷിയെ തന്നെ സംശയിച്ച് പുതുമണവാട്ടി വിവാഹമോചനത്തിനൊരുങ്ങുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എന്തുകൊണ്ട് ശീഖ്രസ്ഖലനം...?