•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

പലപ്പോഴും നീലച്ചിത്രങ്ങളൊക്കെ കാണാന്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ അവസരമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ മെയ് വഴക്കമുളള പോണ്‍ സ്റ്റാറുകള്‍ നടിക്കുന്ന ലൈംഗികവേഴ്ചാമുറകള്‍ അതേ പടി പങ്കാളിയെക്കൊണ്ട് ചെയ്യിക്കാമെന്ന് കരുതരുത്. ഭാര്യയ്ക്ക് അസൗകര്യമാകുന്ന വേഴ്ചാ മുറകള്‍ക്ക് അവളെ നിര്‍ബന്ധിക്കുന്നതാണ് കിടപ്പറയിലെ ഏറ്റവും പ്രധാന മണ്ടത്തരം.

സ്ത്രീ ലൈംഗികത രണ്ടു കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ശാരീരികമായ സൗകര്യവും മാനസികമായ സുരക്ഷിതത്വവും.

സംഭോഗത്തിനു മുമ്പ് കാല്‍പാദം ചെവിയില്‍ മുട്ടിച്ചു നില്‍ക്കാന്‍ പറഞ്ഞാല്‍ എന്തു ബുദ്ധിമുട്ടാവുമെന്ന് ആലോചിച്ചു നോക്കൂ. മെയ് വഴക്കമുളള പ്രൊഫഷണല്‍ നടിമാര്‍ ഇതും ഇതിലപ്പുറവും ചെയ്യും. എന്നുവെച്ച്.....

അസാധാരണ വലിപ്പമുളള ലിംഗം ആഴത്തില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ശരിയല്ല. യോനീ മുഖത്തു നിന്നും ഏതാനു ഇഞ്ച് അകലം മാത്രമാണ് ലൈംഗിക സംവേദന ക്ഷമതയുളള കോശങ്ങളുളളത്. അതിനു താഴേയ്ക്ക് ചൂഴ്ന്നിറങ്ങിയതു കൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ല. മാത്രവുമല്ല, സെര്‍വിക്സില്‍ (cervix - ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം‍) മര്‍ദ്ദനമേല്‍ക്കുന്നത് സ്ത്രീക്ക് വേദനാജനകവുമാണ്.

താല്‍പര്യമില്ലാത്ത വേഴ്ചാമുറകള്‍ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് അവളില്‍ മാനസിക ബുദ്ധിമുട്ടുമുണ്ടാക്കും. ലൈംഗികവേഴ്ചയ്ക്കിടെയുണ്ടാകുന്ന മാനസികാഘാതം ലൈംഗിക മരവിപ്പിനു വരെ കാരണമാകുമെന്നിരിക്കെ അത്തരം നിര്‍ബന്ധങ്ങള്‍ കിടപ്പറയില്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ബുദ്ധി.

സ്ത്രീശരീരത്തില്‍ അവളുടെ സമ്മതമില്ലാതെ സ്ഖലിപ്പിക്കുക, അവള്‍ക്കിഷ്ടമില്ലാത്ത വൃത്തികെട്ട പദപ്രയോഗങ്ങളില്‍ സംബോധന ചെയ്യുക, ക്രൂരമായി വേദനിപ്പിക്കുക എന്നിവയൊക്കെ കിടപ്പറയിലെ മണ്ടത്തരങ്ങളുടെ പട്ടികയിലാണ് ആധുനിക ലോകം പെടുത്തിയിരിക്കുന്നത്.

അടുത്ത പേജില്‍ ....
ഒരുപാട്മാന്യനാവല്ലേ...

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras