•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

കരുത്തും ശേഷിയും പ്രകടിപ്പിക്കാന്‍ കിടപ്പറയില്‍ ആവശ്യത്തിലധികം അക്രമാസക്തരാവാന്‍ ശ്രമിക്കുന്ന പുരുഷ കേസരികളുണ്ട്. അത് അപകടമാണ്. അധികമായാല്‍ അമൃത് മാത്രമല്ല അക്രമവും ചെയ്യുന്നത് വിപരീതഫലമാണ്.

കിടപ്പറയില്‍ ചില്ലറ അതിക്രമങ്ങള്‍ സ്ത്രീകള്‍ വല്ലപ്പോഴും കൊതിക്കാറുണ്ട്. അത് അവളാഗ്രഹിക്കും പോലുളള അക്രമമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ അരികും മൂലയും വായിച്ച് കിടപ്പറയില്‍ അമേരിക്കയും ഇറാക്കും കളിച്ചാല്‍ സംഗതി പ്രശ്നമാകും.

വേഴ്ചാചലനങ്ങളുടെ ശക്തിയും വേഗവുമൊന്നും ക്രമത്തിലധികം വര്‍ധിപ്പിച്ചതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല. മിക്കപ്പോഴും പങ്കാളിക്ക് ലൈംഗികസംതൃപ്തി ലഭിക്കും മുമ്പ് സ്ഖലനം നടക്കുകയും അക്രമാസക്തന്‍ തളര്‍ന്നു കിടന്നുറങ്ങുകയുമാവും ഫലം.

പുരുഷന്റെ കരുത്തും മനോബലവുമൊക്കെ കിടക്കറയില്‍ സ്ത്രീ അറിയേണ്ടതു തന്നെ. അത് പക്ഷേ, പരിലാളനയിലൂടെ കരുത്താണ് അവള്‍ കൊതിക്കുന്നതെന്നു മാത്രം. കിടപ്പറയില്‍ സാംസണോ ഗോലിയോത്തോ ഭീമസേനനോ ഒക്കെയാകാന്‍ കൊതിക്കുന്നതിനെക്കാള്‍ ബുദ്ധി അവളാഗ്രഹിക്കും പോലെ ആകുന്നതാണ്.

ഏത് വേഴ്ചാ രീതി സ്വീകരിച്ചാലും വനിതാപങ്കാളിയെ വെറും പാവയെപ്പോലെ കരുതി ഭോഗിക്കുന്ന അരസികനെ ഒരു സ്ത്രീയും മനസുകൊണ്ട് ഇഷ്ടപ്പെടില്ല. ഗതികേടു കൊണ്ട് ഒരു പക്ഷേ അടങ്ങിക്കിടന്നേക്കാമെങ്കിലും.

അടുത്ത പേജില്‍ ....
വഴികള്‍ പലതില്ലേ... എന്തിന് ഒന്നു മാത്രം

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras