•  

വണ്ണമുള്ള സ്‌ത്രീകള്‍ ലൈംഗികതയില്‍ മുന്നില്‍

ലൈംഗികകാര്യങ്ങളില്‍ വണ്ണം കൂടിയ സ്‌ത്രീകള്‍ പിന്നോക്കമാണെന്നും അവര്‍ക്ക്‌ സെക്‌സില്‍ നല്ല പങ്കാളികളാകാന്‍ കഴിയില്ലെന്നും, നല്ലരീതിയില്‍ രതി ആസ്വദിക്കാന്‍ കഴിയില്ലെന്നുമൊക്കെയാണ്‌ പൊതുവെയുള്ള ധാരണ.

എന്നാല്‍ ഇങ്ങനെ സെക്‌സിന്റെ കാര്യത്തില്‍ തടിച്ചികളെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ്‌ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്‌. മെലിഞ്ഞ ശരീരപ്രകൃതമുള്ള സ്‌ത്രീകളേക്കാള്‍ വണ്ണമുള്ളവര്‍ക്ക്‌ കൂടുതല്‍ നന്നായി സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

സ്‌ത്രീയുടെ വണ്ണവും ലൈംഗിക സ്വഭാവങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌. അതായത്‌ തടിച്ചിയായതുകൊണ്ടുമാത്രം ഒരു സ്‌ത്രീയും ലൈംഗികതയില്‍ പിന്നോക്കം പോകില്ലെന്നര്‍ത്ഥം.

ഹവായി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോക്ടര്‍ ബ്ലിക്‌ കനെഷിരോ, ഒറിഗോണ്‍ സ്‌റ്റേറ്റ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മേരി ഹാര്‍വി എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇക്കാര്യത്തെക്കുറിച്ച്‌ പഠനം നടന്നത്‌.

ഏഴായിരത്തോളം സ്‌ത്രീകളുടെ ലൈംഗികപ്രതികരണങ്ങളാണ്‌ പഠനവിധേയമാക്കിയത്‌‌. വണ്ണമുള്ളവരുടെ ലൈംഗിക പ്രതികരണങ്ങള്‍ സാധാരണ വണ്ണമില്ലാത്തവരുടേതില്‍ നിന്നും വ്യത്യസ്‌തമല്ലെന്നും ചിലപ്പോഴൊക്കെ മെലിഞ്ഞവരേക്കാളേറെ സെക്‌സില്‍ നല്ല പങ്കാളികളാകാന്‍ തടിച്ച പ്രകൃതമുള്ള സ്‌ത്രീകള്‍ക്ക്‌ കഴിയുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

Story first published: Tuesday, November 4, 2008, 15:45 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras