പോഷകസമൃദ്ധമായ ഭക്ഷണക്രമം ഏതൊരു വ്യക്തിയുടേയും ലൈഗിംക താല്‍പര്യം വർധിപ്പിക്കാനും ഊർജനില നിലനിർത്താനും ഹോർമോണുകളെ സന്തുലിതമാക്കാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഇത്തരത്തില്‍ ആരോഗ്യപരമായ ഒരു ലൈംഗീക ജീവിതം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന ഭക്ഷണക്രമം തുടരണമെന്നാണ് വിദഗ്ധർ പറയുന്നത്.
1. പച്ച ഇലക്കറികളും പച്ചക്കറികളും
ടേണിപ് ഗ്രീൻസ്, ചീര, ബ്രോക്കോളി, സെലറി, അസ്പാരഗസ്, അവൊക്കാഡോ തുടങ്ങിയവയിൽ വിറ്റാമിൻ A, K, E, അയൺ, ഫോളേറ്റ് തുടങ്ങിയ ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. നാരുകൾ ഉള്ളതിനാൽ ഇവ വളർച്ചയെ സഹായിക്കുകയും ദഹനപരമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മഗ്നീഷ്യം ധാരാളം അടങ്ങിയ ഈ പച്ചക്കറികൾ പുരുഷന്മാരിൽ കോർട്ടിസോൾ ലെവൽ കുറച്ച് ലൈംഗിത താല്‍പ്യരം വർധിപ്പിക്കുന്ന ഹോർമോണുകളെയും സഹായിക്കുന്നു. കൂടാതെ ബെൽ പെപ്പർ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു.

2. പഴങ്ങൾ
പീച്ച്, മുന്തിരി, മാതളം, പൈനാപ്പിൾ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ബെറികൾ (ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി) തുടങ്ങിയവയിൽ ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ലെവൽ ഉയർത്തി മൊത്തത്തിലുള്ള ലൈംഗിക ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു.
3. നട്സും വിത്തുകളും
ബദാം, വാൽനട്ട്, പിസ്ത, പംപ്കിൻ സീഡ്സ്, സൺഫ്ലവർ സീഡ്സ്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവ ഒമേഗ-3, ആരോഗ്യകര കൊഴുപ്പുകൾ, സിങ്ക്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഇവ പുരുഷ ഫെർട്ടിലിറ്റിയെയും പ്രകടനത്തെയും സഹായിക്കുന്നു. "മൾട്ടി-ന്യൂട്രിഷണൽ ഭക്ഷണങ്ങളും ഇവയുടെ കോമ്പിനേഷനുകളും ആരോഗ്യകരമായ ലിബിഡോ, ലൈംഗിക പ്രവർത്തനം, സന്തുലിത ഹോർമോൺ പ്രൊഫൈൽ എന്നിവയെ പിന്തുണയ്ക്കാൻ അത്യാവശ്യമാണ്. ഇവ ദിവസവും ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ നിയന്ത്രണം, രക്തയോട്ടം, ലൈംഗിക ക്ഷേമം എന്നിവ മെച്ചപ്പെടുത്തും." ആരോഗ്യ വിദഗ്ധർ പറയുന്നത്.
"ലൈംഗിക പ്രകടനത്തിന്റെ 90% മാനസികമാണ്. സന്തോഷം, വൈകാരിക ബന്ധം, സ്ട്രെസ് മാനേജ്മെന്റ് എന്നിവ ലൈംഗിത താല്‍പര്യത്തെ സ്വാഭാവികമായും സ്വാധീനിക്കും. എന്നിരുന്നാലും ചില ഭക്ഷണങ്ങളും ഔഷധസസ്യങ്ങളും മികച്ച സഖ്യകരമാണ്." വിദഗ്ധർ പറയുന്നു.
ഹോർമോൺ ആരോഗ്യത്തിനുള്ള ചില ഭക്ഷണങ്ങൾ
- സിങ്ക് സമ്പന്നമായ പംപ്കിൻ സീഡ്സ്, ചീര, മുട്ട (ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനം)
- ധാന്യങ്ങളിൽ നിന്നും ഇലക്കറികളിൽ നിന്നുമുള്ള വിറ്റാമിൻ B-കോംപ്ലക്സ് (നാഡീപ്രവർത്തനവും ഊർജവും)
- ആരോഗ്യകര കൊഴുപ്പുകൾ (അവൊക്കാഡോ, ഫ്ലാക്സ് സീഡ്സ്, ബദാം) - ഹോർമോൺ സമന്വയത്തിന്
- ഡാർക്ക് ചോക്ലേറ്റും ബെറികളും - ഡോപമൈൻ വർധിപ്പിച്ച് മാനസികാവസ്ഥയും ഉണർവും മെച്ചപ്പെടുത്തുന്നു
- അശ്വഗന്ധ, ശിലാജിത് തുടങ്ങിയ ഹെർബൽ സപ്ലിമെന്റുകൾ - ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കുകയും കോർട്ടിസോൾ കുറയ്ക്കുകയും ലൈംഗിക ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications







