അവനാഫില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഔഷധം വെറും പതിനഞ്ചു മിനിറ്റുകൊണ്ട് ഫലം നല്‍കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ബയോടെക്‌നോളജി സ്ഥാപനമായ വൈവസ് ആണ് പുതിയ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷണങ്ങളുടെ അവസാനഘട്ടവും വിജയകരമായി പിന്നിട്ട ഔഷധത്തിന് ഇനി ഫുഡ് ആ്ന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് കൂടി ലഭിക്കേണ്ടതേയുള്ളു.
സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ ഉടനെ ഔഷധം വിപണിയിലെത്തുമെന്നാണ് സൂചന. പതിനഞ്ചു മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള ഈ ഔഷധത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണെന്നാണ് വൈവസിന്റെ സിഇഒ ലിലാന്റ് വില്‍സണ്‍ പറയുന്നത്.
2012ല്‍ ഔഷധം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം. വയാഗ്രയും അതുപോലെതന്നെ ലൈംഗികോത്തേജനത്തിനായി ഉപയോഗിക്കുന്ന സിയാലിസും ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ മുപ്പത് മിനിറ്റുമുതല്‍ ഒരുമണിക്കൂര്‍ വരെ സമയമെടുത്തുമാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
എന്നാല്‍ പുതിയ ഔഷധം വെറും പതിനഞ്ച് മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുമെന്നാണ് വൈവസ് അവകാശപ്പെടുന്നത്.