മടിവേണ്ട; ഇതാ കോണ്ടം ഓണ്‍ലൈനില്‍

Kamayandra
 
ലൈംഗികബന്ധത്തിനിടയില്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കണമെന്നകാര്യം അറിയാത്തവര്‍ ഇന്ന് ചുരുക്കമാണ്. ലൈംഗികതയില്‍ താല്‍പര്യമില്ലാത്തവര്‍ അതിലും എത്രയോ ചുരുക്കമാണ്.

എന്നാല്‍ കാര്യമിങ്ങനെയൊക്കെയാണെങ്കിലും പൊതുവെ ഏറ്റവും നല്ല സുരക്ഷാ മാര്‍ഗ്ഗമായി കരുപ്പെടുന്ന കോണ്ടങ്ങള്‍ വാങ്ങുകയെന്നത് പുരുഷന്മാര്‍ക്ക് പോലും നാണക്കേടാവന്ന കാര്യമാണ്. പുരുഷന്മാര്‍ക്ക് നാണക്കേടാണെങ്കില്‍പ്പിന്നെ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?

പരസ്യമായി എങ്ങനെ ഇത്തരം വസ്തുക്കള്‍ വാങ്ങും എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്ന ചിന്ത.

എന്നാല്‍ ഇപ്പോഴിതാ ഇത്തരം നാണംകുണുങ്ങികള്‍ക്ക് മറ്റൊരു വഴി. കടയില്‍പ്പോയി ഇനി സംഗതി വാങ്ങേണ്ടകാര്യമില്ല, ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം, സംഭവം ഒരു ബുദ്ധിമുട്ടുമില്ലാതെ വീട്ടിലെത്തും.

ദ്വാരകയിലെ ഒരു വീട്ടമ്മയാണ് ഇത്തരമൊരു സൗകര്യം ആളുകള്‍ക്കായി തുടങ്ങിയിരിക്കുന്നത്. സുരക്ഷിതമായ ലൈംഗികബന്ധത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ് താനീ സംരംഭം തുടങ്ങിയതെന്ന് റിതു നാഥ് പറയുന്നു.

കാമയാന്ദ്ര ഡോട്ട് കോം എന്നാണ് ഈ സൈറ്റിന്റെ പേര്. നിലവിലുള്ള എല്ലാ കമ്പനികളുടെയും കോണ്ടങ്ങള്‍ ഈ സൈറ്റ് വഴി ലഭ്യമാണെന്ന് റിതു പറയുന്നു. കോണ്ടത്തിന് പുറമേ ഗര്‍ഭിണികള്‍ക്കായുള്ള ടെസ്റ്റ് കിറ്റുകളും ഇതില്‍ ലഭ്യമാണ്.

കടകളില്‍പ്പോയി കോണ്ടം വാങ്ങാന്‍ മടികാണിക്കുന്ന തന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചതെന്ന് റിതു പറയുന്നു. മാത്രമല്ല കടയില്‍പ്പോയി നാണക്കേട് മറച്ച് കിട്ടിയതും കൊണ്ട് ധൃതിയില്‍ ഓടുമ്പോള്‍ പലരും അതിന്റെ കാലാവധിയൊന്നും ശ്രദ്ധിക്കാറില്ല. ഈ സൈറ്റില്‍ ഇതിനെല്ലാം സൗകര്യമുണ്ട്- അവര്‍ പറയുന്നു.

വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കോണ്ടങ്ങളുടെ പ്രത്യേകതകളും വിലകളുമെല്ലാം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കോണ്ടം ഓണ്‍ലൈനായി ലഭിക്കുന്ന സൈറ്റുകള്‍ക്കുവേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും ഒന്നുപോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഒട്ടേറെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാണ് താനീ സൈറ്റ് തുടങ്ങിയതെന്നും റിതു പറയുന്നു.

സുരക്ഷിത ലൈംഗികബന്ധത്തലേര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളും വീഡിയോകളും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ദില്ലിയില്‍ മാത്രമേ ഇതിന്റെ സേവനം ലഭിയ്ക്കുകയുള്ളു വൈകാതെ മറ്റു നഗരങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കണമെന്നാണ് റിതുവിന്റെ മോഹം.

Story first published: Friday, March 26, 2010, 14:33 [IST]
Please Wait while comments are loading...