എയ്ഡ്‌സ് രോഗമുള്ള പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഈ ജെല്‍ യോനിയില്‍ പുരട്ടുന്നത് സ്ത്രീകളിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കുന്നുവെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത പങ്കാളികള്‍ക്ക് പുതിയ ജെല്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
പലപ്പോഴും പങ്കാളികളില്‍ നിന്നും എയ്ഡ്‌സ് പകരുകയും ദുരിതമനുഭവിക്കുകയും ചെയ്യേണ്ടിവരുന്നവാണ് സ്ത്രീകള്‍. ഇവര്‍ക്ക് ഇതേ ഏറെ സഹായകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ ജെല്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യു എന്‍ എയ്ഡ്‌സ് പ്രോഗ്രാം മേധാവി മൈക്കല്‍ സിഡ്ബി പറഞ്ഞു. ഇതാദ്യമായാണ് എച്ച് ഐ വി വൈറസുകള്‍ക്കെതിരെ ഏതെങ്കിലും ഒരു മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തുന്നത്.
എയ്ഡ്‌സ് രോഗികള്‍ക്കുള്ള മരുന്നായ ടെനോഫോവിര്‍ പോലെ പുതിയ ജെല്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പങ്കാളിയില്‍ നിന്ന് എയ്ഡ്‌സ് പകരാനുള്ള സാധ്യത 50 ശതമാനം കുറയുന്നു.
എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം രണ്ടര വര്‍ഷംവരെയുള്ള ഉപയോഗത്തില്‍ പകര്‍ച്ചാ സാധ്യത 39 ശതമാനം മാത്രമെ കുറയുന്നുള്ളു. പുതിയ കണ്ടെത്തലിന്മേല്‍ ഇനിയും പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുകയും അത് വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ മാനവരാശിയെ ബാധിച്ച അയ്ഡ്‌സ് എന്ന വിപത്തും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേയ്ക്കും.