•  

വരുന്നു ഡ്യൂവല്‍ പര്‍പ്പസ് കോണ്ടം

Condoms
 
സ്വവര്‍ഗാനുരാഗികള്‍ക്കും സാധാരണ ദമ്പതിമാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോണ്ടങ്ങള്‍ വിപണിയിലെത്തുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഈ കോണ്ടങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്.

ഇതുസംബന്ധിച്ച് ജോലികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് ഐഎംസിആര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്യൂവല്‍ ഫീമെയില്‍ കോണ്ടം എന്നപേരിലായിരിക്കും ഇവ അറിയപ്പെടുക.

സ്വവര്‍ഗാനുരാഗികള്‍ മിക്കവരും വ്യത്യസ്ത ലൈംഗികത ശീലമാക്കിയവരായിരിക്കും. ഇപ്പോള്‍ ലഭ്യമാകുന്ന കോണ്ടങ്ങള്‍ ഇത്തരം ലൈംഗികബന്ധങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നവയല്ല. അതുകൊണ്ടുതന്നെ എയ്ഡ്‌സ് പടരുന്നതിന്റെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ കോണ്ടം വിപണിയിലെത്തുക്കുന്നത്- ഐഎംസിആര്‍ വൃത്തങ്ങള്‍ പറയുന്നു.

നാനോ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നാതിനാല്‍ കോണ്ടം പൊട്ടിപ്പോകുന്നത് തടയാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ 23 ലക്ഷമാളുകള്‍ എച്ച്‌ഐവി പൊസിറ്റീവ് ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുടുംബാംസൂത്രണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും കോണ്ടം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ലഭ്യമായതില്‍ എച്ച്‌ഐവി ബാധ തടുക്കാന്‍ പ്രാപ്തിയുള്ള ഏറ്റവും നല്ല ഗര്‍ഭനിരോധനോപാദി കോണ്ടങ്ങളാണ്.

സ്വവര്‍ഗാനുരാഗവും വിവാഹവും തെറ്റല്ലെന്നുള്ള ദില്ലി ഹൈക്കോടതി വിധിയോടെ രാജ്യത്ത് ഇത്തരം ബന്ധങ്ങള്‍ വര്‍ധിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ എച്ച്‌ഐവി ബാധയും വലിയൊരു ഭീഷണിയാണ്. ഈ ഉല്‍പ്പന്നം കൊണ്ട് എച്ച്‌ഐവി ബാധ കുറയ്ക്കുകയെന്നതാണ് ഐസിഎംആറിന്റെ ലക്ഷ്യം.

Story first published: Wednesday, May 5, 2010, 14:17 [IST]

Get Notifications from Malayalam Indiansutras