കോണ്ടംസിന്റെ ഉപയോഗം ഗര്‍ഭനിരോധനം മാത്രമല്ലാ, ലൈംഗിക രോഗങ്ങള്‍ പകരാതെ തടയാനും കോണ്ടംസ് സഹായിക്കും. സ്ത്രീയും പുരുഷനും ഏര്‍പ്പെടുന്ന സെക്‌സില്‍ മാത്രമല്ലാ, സ്വവര്‍ഗരതിക്കാരും ഇത് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എച്ച്‌ഐവി പോലുള്ള ഗുരുതരമായ ലൈംഗികരോഗങ്ങള്‍ വരുന്നതു തടയാനുള്ള പ്രധാന വഴിയാണിത്. പ്രത്യേകിച്ച് അപരിചിതരുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍.
കോണ്ടംസ് ചിലപ്പോഴെങ്കിലും ഗര്‍ഭധാരണം തടയുന്നതില്‍ പരാജയപ്പെട്ടേക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ ശരിയായി ഉപയോഗിച്ചാല്‍ 97 ശതമാനം വിജയസാധ്യത കോണ്ടംസിനുണ്ട്. മാത്രമല്ലാ, യാതൊരു വിധ ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം വിജയം ഉറപ്പു നല്‍കുന്നുമില്ല. ഗര്‍ഭനിരോധന ഗുളിക, കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന ഉപാധികള്‍, ഹോര്‍മോണ്‍ കുത്തിവയ്പ് തുടങ്ങിയവയുടെ പാര്‍ശ്വഫലങ്ങളൊന്നും തന്നെ കോണ്ടംസ് ഉപയോഗത്തില്‍ വരുന്നുമില്ല.
കോണ്ടംസ് സെക്‌സ് സുഖം കുറയ്ക്കു്ന്നുവെന്ന പരാതി പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ഓരോ വ്യക്തിയേയും അടിസ്ഥാനപ്പെടുത്തിയിരിക്കും. പുരുഷന്മാരിലെ ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ ഇവ സഹായിക്കുമെന്നതാണ് വാസ്തവം. മാത്രമല്ലാ, ഈ സെക്‌സ് സുഖം കുറയ്ക്കുന്നുവെന്ന പരാതി കണക്കിലെടുത്ത് പല കമ്പനികളും പലതരം കോണ്ടംസും വിപണിയില്‍ ഇറക്കിയിട്ടുമുണ്ട്.