•  

കാഷ്വല്‍ സെക്‌സ് വൈകാരികമല്ല

Love Making
 
വിലക്കപ്പെട്ട കനിയായി നിഗൂഡതകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലൈംഗികതയെന്ന വസ്തുത ഇന്നേറെക്കുറെ പൂര്‍ണമായും വെളിച്ചത്തായിക്കഴിഞ്ഞു.

പ്രായമോ, സ്ഥലമോ, ലിംഗമോ ഇക്കാലത്തിന് ലൈംഗികതയാസ്വദിക്കാനൊരു തടസ്സമല്ല. എന്നാല്‍ വെറുതെയുള്ള കാഷ്വല്‍ സെസ്‌കില്‍ പങ്കാളികള്‍ക്കു തമ്മില്‍ വൈകാരികമായ യാതൊരു ബന്ധങ്ങളും നിലനില്‍ക്കുന്നില്ലെന്ന് പുതിയ ഒരു പഠനം പറയുന്നു.

കാഷ്വല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അതു മാത്രമേ ഇത്തരം ബന്ധങ്ങളില്‍ ഉള്ളു. അതായത് രാഗം വെറും മാംസനിബന്ധം തന്നെയെന്ന് ചുരുക്കം. ഇത്തരം ബന്ധത്തിലേര്‍പ്പെടുന്നവരില്‍ മാനസികമായ പ്രശ്‌നങ്ങളൊന്നും കണ്ടുവരുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ കമ്മിറ്റിഡ് ബന്ധങ്ങളില്‍ ലൈംഗികത ആസ്വദിക്കുന്നവരില്‍ പലരിലും ബന്ധങ്ങള്‍ ഉലയുന്നത് മാനസിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ കാഷ്വല്‍ സെക്‌സ് ആസ്വദിക്കാനായുള്ള ബന്ധങ്ങള്‍ ഇത്തരത്തിലല്ലെന്നാണ് പഠനറിപ്പോര്‍ട്ട്.

ഇതിനായി മിന്നസോട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 574 പുരുഷന്മാരെയും 737 സ്ത്രീകളെയുമാണ് പഠനവിധേയരാക്കിയത്. ഇവരില്‍ പലരുടെയും പ്രായം ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിലായിരുന്നു.

ഇവരില്‍ നേരംപോക്കു ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നവരില്‍ പലര്‍ക്കും പങ്കാളികള്‍ വിട്ടുപോയിട്ടും പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല, മാത്രമല്ല പലരും ഉടന്‍തന്നെ അടുത്ത പങ്കാളിയെ തിരഞ്ഞുപിടിക്കുയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഗൗരവതരമായ ബന്ധങ്ങളിലുണ്ടായിരുന്നവരുടെ അവസ്ഥ നേര്‍ വിപരീതമായിരുന്നു. ഇപ്പോഴത്തെ യുവതലമുറ ബന്ധങ്ങളില്‍ കൂടുതല്‍ പ്രായോഗികമാണെന്നും ഇണകളെ പിരിയുന്നതും മാറുന്നതും ഒന്നും ഇത്തരക്കാര്‍ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Tuesday, June 22, 2010, 16:09 [IST]

Get Notifications from Malayalam Indiansutras