•  

അമ്പത് കഴിഞ്ഞവര്‍ വിരുതന്മാര്‍

Old Couple
 
അമ്പതുവയസ്സു കഴിഞ്ഞവര്‍ക്ക് പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല ബഹുമാനവും ആദരവും ലഭിക്കാറുണ്ട്. വീട്ടിലായാലും പുറത്തായാലും ഇവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നമ്മുടെ സമൂഹം നല്‍കുന്നുണ്ട്.

എന്നാല്‍ അടുത്തിടെ ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തില്‍ ഈ അമ്പതുപിന്നിട്ടവര്‍ അത്ര സല്‍സ്വഭാവികളെല്ലാന്നാണ് കണ്ടെത്തിയത്. ലൈംഗിക അരാജകത്വ സ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് ഇവരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

വിവാഹേതര ബന്ധങ്ങളുടെ കാര്യത്തിലായാലും ഇവര്‍ യുവാക്കളെ കടത്തിവെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ പങ്കാളികളെ ഒരേ സമയം സൂക്ഷിക്കുക.

ഇക്കാര്യങ്ങളില്‍ പങ്കാളികളോട് കള്ളം പറയുക എന്നിവയ ബ്രിട്ടനിലെ അമ്പതുപിന്നിട്ടവരുടെ സ്ഥിരം സ്വഭാവങ്ങളാണത്രേ. ലണ്ടനിലെ കോ-ഓപ്പറേറ്റീവ് ഫാര്‍മസിയാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.

ലൈംഗിക അരാജകത്വസ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നതെന്ന് ബ്രിട്ടനില്‍ നടന്ന പഠനം കണ്ടെത്തി. വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന കാര്യത്തിലും പങ്കാളിയോട് ഈവക കാര്യങ്ങളില്‍ കള്ളം പറയുന്ന കാര്യത്തിലും അവര്‍ ചെറുപ്പക്കാരെക്കാള്‍ എത്രയോ മുന്നിലാണെന്നാണ് ലണ്ടനിലെ കോഓപ്പറേറ്റീവ് ഫാര്‍മസി നടത്തിയ സര്‍വേ കണ്ടെത്തിയത്.

അപരിചിതരായ ആളുകളുമായി ഒറ്റ രാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും മുന്‍കരുതലുകളില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമെല്ലാം ഇവരുടെ വിനോദങ്ങളാണത്രേ. അതുകൊണ്ടുതന്നെ ഇവിടത്തെ അമ്പത് കടന്നവരില്‍ ലൈംഗികജന്യരോഗങ്ങളുടെ നിരക്ക് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
People over the age of 50 are among the most promiscuous lot, says a new survey.The surprising statistics revealed a quarter of this age group cheat on their partner, while one in six said they never used contraception with a new lover.
Story first published: Wednesday, December 15, 2010, 16:05 [IST]

Get Notifications from Malayalam Indiansutras