•  

രതിമൂര്‍ച്ഛ ആയുസ്സ് കൂട്ടും

സ്ത്രീകളില്‍ കൂടുതല്‍ രതിമൂര്‍ച്ഛയുണ്ടാകുന്നത് ആയുസ്സും സൗന്ദര്യവും വര്‍ധിപ്പിക്കുമെന്ന് പഠനം. ഏത് പ്രായത്തിലായും നല്ലൊരു സെക്‌സിലേര്‍പ്പെട്ടാല്‍ അത് ശരീരത്തിനെയും മനസ്സിനെയും ഒരു പോലെ ആനന്ദിപ്പിക്കും.

നിത്യേനയോ അല്ലെങ്കില്‍ കൃത്യമായ ഇടവേളകളിലോ ഉള്ള സെക്‌സ് ശരീരത്തിലെ ഹോര്‍മോണ്‍ അളവ് ക്രമമായി നിലനിര്‍ത്താനും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കും.

എന്നാല്‍ വെറുതെ സെക്‌സിലേര്‍പ്പെട്ടതുകൊണ്ട് പെണ്ണിന്റെ ആയുസ്സ് കൂടില്ല. രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന ഒരു ലൈംഗിക ബന്ധം മാനസിക സമ്മര്‍ദ്ദത്തില്‍ വന്‍കുറവാണ് ഉണ്ടാക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ 20 ശതമാനത്തിന്റെ വര്‍ധനവും ഇതോടെ കൈവരും.

രതിമൂര്‍ച്ഛയോടുകൂടി ബന്ധപ്പെടാന്‍ സാധിക്കുന്ന ദമ്പതികള്‍ക്ക് എട്ടുവര്‍ഷം വരെ അധിക ആയുസ്സുണ്ടാകുമെന്ന് കണക്കുകള്‍ പറയുന്നത്. നിത്യാഭ്യാസത്തിലൂടെ രതിമൂര്‍ച്ഛയുണ്ടാകാനുള്ള സൂത്രങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

ഭൂരിഭാഗം പേരും പത്തുമിനിറ്റു മാത്രം നീളമുള്ള കലാപരിപാടിയായി സെക്‌സിനെ മാറ്റിയിരിക്കുകയാണ്. സെക്‌സ് എന്നത് സ്വാഭാവികമായി നടക്കുന്ന ഒന്നാണെങ്കിലും ഇക്കാര്യത്തില്‍ ചെറിയൊരു പ്ലാനിങ് നല്ലതാണ്. ആമുഖലീലകള്‍ക്ക് അധികസമയം ചെലവഴിച്ച് ഇരുവരും മാക്‌സിമം മൂഡിലേക്ക് വരണം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ രണ്ടു പേരുടെയും ശരീരം വിയര്‍ക്കുന്നതുവരെയുള്ള ലൈംഗികബന്ധത്തിനു സാധിക്കുകയാണെങ്കില്‍ 10 വര്‍ഷം വരെ അധികം ജീവിക്കാന്‍ സാധിക്കും.

English summary
Is orgasm add years to our life. Sex with orgasm will give 8 to 10 year more, Says study.
Story first published: Wednesday, May 2, 2012, 16:49 [IST]

Get Notifications from Malayalam Indiansutras