സെക്‌സിന്റെ ഗുണങ്ങള്‍ പഠിക്കാനായി അനുദിനം ശാസ്ത്രലോകത്ത് നടക്കുന്ന പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണക്കില്ല. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്‍ട്ടുകൂടി പുറത്തുവന്നിരിക്കുന്നു.
ഈ പഠനത്തില്‍ സജീവമായ ലൈംഗിക ജീവിതം പുരുഷന്മാര്‍ക്ക് ആയുസ്സുകൂട്ടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ലൈംഗികത പവിത്രമായിരിക്കണമെന്നും പുരുഷന്‍ തന്റെ പങ്കാളിയോട് വിശ്വസ്തത കാത്തുസൂക്ഷിക്കുന്നയാളായിരിക്കണമെന്നുമൊരു നിബന്ധനയുണ്ടെന്ന് മാത്രം.
ഇറ്റലിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. സജീവവും വിശ്വസ്തവുമായ ദാമ്പത്യ ബന്ധം പുലര്‍ത്തുന്നവരിലെല്ലാം ഹൃദ്രോഗങ്ങള്‍ പോലെ മരണത്തിന് കൂടുതല്‍ കാരണമാകുന്ന രോഗങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തിയത്.
നല്ല സജീവമായ ലൈംഗികജീവിതം നിലനിര്‍ത്തുകയും പങ്കാളിയുമായി സംതൃപ്തവും വിശ്വസ്തവുമായ ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ ഹൃദ്രോഗങ്ങളില്‍ നിന്നും സുരക്ഷിതരായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സജീവമായ ലൈംഗിക പിക്രിയകള്‍ പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റാസ്‌റ്റെറോണിന്റെ നിര്‍മ്മാണം ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് മാനസികോല്ലാസം നല്‍കുകയും സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ അവസ്ഥകള്‍ അകറ്റുകയും ചെയ്യുന്നു.
അതിനാല്‍ത്തന്നെ ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വളരെ ആരോഗ്യപരമാവുകയും ഇതിനോട് ബന്ധപ്പെട്ട് ശരീരം ചിട്ടയായി പ്രവര്‍ത്തിക്കുകയും ചെയ്യുമത്രേ. മാത്രമല്ല ടെസ്റ്റാസ്റ്റെറോണിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശേഷിയുണ്ട്.
എന്നാല്‍ ഇതിന് നേരെ തിരിച്ചാണ് പങ്കാളികളോട് വിശ്വസ്തത പുലര്‍ത്താത്ത പുരുഷന്മാരുടെ കാര്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരക്കാര്‍ എത്ര സജീവമായ ലൈംഗിക ജീവിതമുള്ളവരാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മോശമായിരിക്കുമെന്നാണ് പറയുന്നത്.
ഇത്തരക്കാരില്‍ മാനസിക സമ്മര്‍ദ്ദവും അധികമായിരിക്കും. നല്ല ദാമ്പത്യജീവിതം നയിക്കുന്നവരില്‍ പ്രമേഹം അകന്നുനില്‍ക്കുകയും പ്രോസ്‌ട്രേറ്റുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ പഠനത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് ഇറ്റാലിയന്‍ സൊസൈറ്റി ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രിസദ്ധീകരിച്ചിട്ടുണ്ട്.