•  

പ്രഭാത സെക്‌സ്; പലതുണ്ട് ഗുണം

Love Making
 
ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തില്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നുംകൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നു.

രാവിലത്തെ സെക്‌സാണ് ഇക്കാര്യത്തില്‍ താരം. രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികളുടെ മാനസികാവസ്ഥയെ ചുറുചുറുക്കുള്ളതാക്കിമാറ്റുമത്രേ. മാത്രമല്ല വ്യക്തികളുടെ രോഗപ്രതിരോധ ശേഷിയും ഇതുമൂലം വര്‍ധിക്കും.


മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരായിരിക്കുന്നതിനാല്‍ വ്യക്തികളുടെ ബാഹ്യ സൗന്ദര്യത്തില്‍പ്പോലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാകുമത്രേ. ദിവസം മുഴുവന്‍ ഉന്മേഷമുള്ള മാനസികാവസ്ഥയായിരിക്കും പ്രഭാത സെക്‌സ് നല്‍കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

സാധാരണ നിലയില്‍ കുടുംബത്തിനൊപ്പമിരുന്ന നല്ല പ്രാതലും മറ്റും കഴിച്ച് ദിവസം തുടങ്ങുന്നവരെ അപേക്ഷിച്ച് കാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാരിലെ മാനസികാരോഗ്യം കൂടുതല്‍ മെച്ചമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ഇത്തരത്തിലുള്ള ശീലം പിന്തുടരുന്ന ദമ്പതിമാരില്‍ ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ വളരെ കുറച്ച മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. മാത്രമല്ല ദമ്പതിമാര്‍ക്കിടയിലുള്ള മാനസികമായ അടുപ്പവും ഇതുമലൂം കുടൂമത്രേ. അതിനാല്‍ സൗന്ദര്യപിണക്കങ്ങള്‍ കുറഞ്ഞിരിക്കുമെന്നാണ് അമേരിക്കയില്‍ ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത്.

പ്രഭാത സെക്‌സ് ശരീരത്തിലെ ഐജിഎ എന്ന ആന്റിബോഡിലെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത് മൂലമാണത്രേ രോഗപ്രതിരോധശേഷി കൂടുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുന്നതിനാല്‍ അവരുടെ സൗന്ദര്യത്തിന് മാറ്റുകൂടുകയും ചെയ്യുമത്രേ. ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യത്തില്‍ ഈസ്ട്രജനുള്ള പങ്ക് ചെറുതല്ല.

പുരുഷന്മാരില്‍ പക്ഷാഘാതം, ഹൃദയാഘാതം, പ്രോസ്‌റ്റേറ്റ്കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും പ്രഭാത സെക്‌സിലൂടെ കുറയുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

English summary
According to the research, adults who make love first thing in the morning apparently not only feel more upbeat for the rest of the day, but also benefit from a stronger immune system.
Please Wait while comments are loading...

Get Notifications from Malayalam Indiansutras