ഇനിയിതാ ഗുളികയുടെ രൂപം വിട്ട് വയാഗ്ര പുതിയ രൂപത്തില്‍. ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും തടയുകയും ലൈംഗികശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു തരം കോണ്ടം വിപണിയില്‍ എത്തുകയാണ്. വയാഗ്ര കോണ്ടം എന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.
കോണ്ടത്തിനുള്ളിലുള്ള ജെല്‍ ആണ് യഥാര്‍ത്ഥത്തില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുന്നത്. ലൈംഗികാവയവത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഈ ജെല്ലിന് കഴിയുമത്രേ. പുരുഷന്മാരുടെ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നത് പുരുഷന്റെ ലൈംഗികശേഷി കൂട്ടുമത്രേ.
ബ്രിട്ടണിലെ ഫ്യുചുറ മെഡിക്കലാണ് ഈ വയാഗ്ര കോണ്ടം വികസിപ്പിച്ചെടുത്തത്. സിഎസ്ഡി500 എന്നാണ് ഈ കോണ്ടത്തിന്റെ സാങ്കേതികനാമം. ഹൃദ്രോഗ ചികിത്സയില്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ളതാണ് ഈ കോണ്ടത്തില്‍ ഉപയോഗിക്കുന്ന ജെല്‍. 2012 ഓടെ വയാഗ്ര കോണ്ടം വിപണയില്‍ ലഭ്യമാകും.