പക്ഷേ വിരലുകളുമായി ബന്ധപ്പെടുത്തി ഇതിനെക്കുറിച്ച് പറയുന്നത് വെറുതെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പുരുഷന്റെ മോതിരവിരലിന്റെ നീളവും ലൈംഗികചോദനയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചൂണ്ടുവരലിനും നീളമുള്ളവയായിരിക്കുമത്രേ പൊതുവേ പുരുഷന്മാരുടെ മോതിരവിരല്‍.
ഗര്‍ഭപാത്രത്തില്‍ ഭ്രൂണം രൂപം കൊള്ളുമ്പോള്‍ അതിലുണ്ടാകുന്ന പുരുഷ, സ്ത്രീ ഹോര്‍മോണുകളുടെ അളവിനനുസരിച്ചാണ് മോതിരവിരലിന്റെ വലിപ്പം നിര്‍ണയിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
മോതിരവിരലിന്റെ നീളവും പുരുഷന്മാരിലെ ബീജത്തിന്റെ കൗണ്ടും ദേഷ്യം, സ്‌പോര്‍ട്‌സിലുള്ള താല്‍പര്യം എന്നീകാര്യങ്ങള്‍ തമ്മിലും ബന്ധമുണ്ടത്രേ.
വിരലിന് നീളം കൂടിയവരില്‍ സെക്‌സ് ഹോര്‍മോണായ ടെസ്റ്റാസ്റ്റിറോണിന്റെ അളവ് കൂടുതലായിരിക്കുമെന്നും അവരില്‍ ലൈംഗികതൃഷ്ണ ഉയര്‍ന്നിരിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.