•  

സെക്‌സിലൂടെ ആരോഗ്യമുള്ള ഹൃദയം

Sexual  life
 
സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്നും മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ഉപകരിക്കുമെന്നുമെല്ലാം ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ സെക്‌സ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.

സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍.

ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്‍മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറഞ്ഞിരിയ്ക്കുമത്രേ. സ്ഥിരമായുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെക്കാള്‍ 45 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1000 പുരുഷന്മാരില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ കണ്ടെത്തലിനു സഹായിച്ചത്.

മസാച്ചുസെറ്റ്‌സ് സര്‍വകലാശാല ഗവേഷകര്‍ 1987 മുതല്‍ തുടര്‍ന്നു വന്ന പഠനത്തിലാണ് പുരുഷന്മാരുടെ ഹൃദയാരോഗ്യവും ലൈംഗികതയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായത്. 40നും 70 നും മധ്യേ പ്രായമുള്ളവരെയാണ് നിരീക്ഷണ വിധേയമാക്കിയത്.

Story first published: Wednesday, February 3, 2010, 14:19 [IST]

Get Notifications from Malayalam Indiansutras