•  

ഉദ്ധാരണം ദീര്‍ഘിപ്പിക്കുന്ന കോണ്ടം

Love Making
 
അപ്രതീക്ഷിതമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കാനുമാണ് സെക്‌സിനിടെ സുരക്ഷിതമാര്‍ഗമായി കോണ്ടം ഉപയോഗിക്കുന്നത്. പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്യുന്നതാണെങ്കിലും പലര്‍ക്കും കോണ്ടം ഉപയോഗിച്ചുകൊണ്ടുള്ള സെക്‌സ് ഇഷ്ടമില്ല, പലരും ഇതില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതാണ്.

എന്നാല്‍ ഇപ്പോള്‍ ഒരു പുതിയ കോണ്ടമെന്ന വാഗ്ദാനവുമായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബയോടെക്‌നോളജിസ്ഥപാനം രംഗത്തെത്തിയിരിക്കുകയാണ്. പുരുഷന്റെ ഉദ്ധാരണം ദീര്‍ഘിപ്പിച്ച് നിര്‍ത്താനും ലൈംഗികബന്ധം കൂടുതല്‍ സുരക്ഷിതമാക്കാനും കഴിയുന്നവയാണത്രേ ഇവ.

എസ്ഡിസി 500 എന്ന് പേരിട്ടിരിക്കുന്ന കോണ്ടത്തില്‍ ഒരു തരം ജെല്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഉദ്ധാരണത്തെ നിലനിര്‍ത്തുന്നത്. ഒപ്പം സാധാരണ കോണ്ടം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളൊന്നും ഇതുമൂലം ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ ഉറപ്പുപറയുന്നു.

ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണവും നടത്തിക്കഴിഞ്ഞു. ഉപയോഗിച്ചവരെല്ലാം ഇതിന് ഫുള്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. കോണ്ടത്തിനുള്ളിലുള്ള ജെല്ലില്‍ മാത്രമേ ലൈംഗികവേളയില്‍ ലിംഗം സ്പര്‍ശിക്കുന്നുള്ളുവെന്നതിനാലാണ് ഇവ കൂടുതല്‍ സുരക്ഷ നല്‍കുന്നതെന്നാണ് കമ്പനി പറയുന്നത്.

ഇതുസംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി വ്യാപാരാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ നിയമാനുസൃതമായ അനുമതി ലഭിയ്ക്കണം. 2012ഓടെ ബ്രിട്ടനിലെ മാര്‍ക്കറ്റില്‍ ഇവ വില്‍പനയ്‌ക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

English summary
Large numbers of men have complained that they struggled to maintain erections when using conventional condoms in sex.
Story first published: Saturday, September 10, 2011, 15:51 [IST]

Get Notifications from Malayalam Indiansutras