•  

ആര്‍ത്തവകാലത്തെ സെക്‌സിനെ കുറിച്ച് 10 കാര്യങ്ങള്‍

Sex period
 
ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലുള്ള പ്രശ്‌നങ്ങളെന്തൊക്കെയായിരിക്കും? ഈ ദിനങ്ങള്‍ പൊതുവെ 'വൃത്തിക്കേടായി' പരിഗണിക്കാറുള്ളത്. എന്നാല്‍ വൈദ്യശാസ്ത്രപരമായി ലൈംഗികബന്ധത്തിനു പറ്റിയ സാധാരണ ദിവസങ്ങള്‍ തന്നെയാണ് ഇവ.

1 ആര്‍ത്തവകാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കുമോ?

ഇക്കാലത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണ്. നൂറുശതമാനവും വേണ്ടെന്ന നിലപാടുള്ളവരാണെങ്കില്‍ ലഭ്യമായ ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചില പ്രത്യേക സാഹചര്യത്തില്‍ പുരുഷബീജങ്ങള്‍ക്ക് ദിവസങ്ങളോളം സജീവമായി നില്‍ക്കാന്‍ സാധിക്കും. സ്ത്രീകളില്‍ അണ്ഡവിസര്‍ജ്ജനം നേരത്തെയുണ്ടാവുകയാണെങ്കില്‍ ഇവ കൂടിച്ചേരാനുള്ള ഒരു ചെറിയ സാധ്യതയുണ്ട്.

2 ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത

ആര്‍ത്തവകാലത്തുള്ള രക്തം സാധാര ശരീരത്തിലുള്ള രക്തം തന്നെയാണ്. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള എന്‍ഡോമെട്രിയം ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി കട്ടപിടിച്ചുവരുന്നു. രക്തത്തോടൊപ്പം ഇവയും പുറത്തുവരും. ആര്‍ത്തവസമയത്ത് 80 മില്ലി ലിറ്റര്‍ രക്തം വരെ ഒരു സ്ത്രീയില്‍ നിന്നു നഷ്ടപ്പെടും. ഇത് സ്വാഭാവികമായ ശരീര പ്രക്രിയ മാത്രമാണ്.
പക്ഷേ, നിങ്ങളുടെ പങ്കാളിക്ക് ഏതെങ്കിലും ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ത്തവസമയത്തായാലും അല്ലെങ്കിലും ഗര്‍ഭനിരോധന ഉറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

3 എച്ച് ഐ വി ബാധയ്ക്ക് സാധ്യതയുണ്ട്.

ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് ഒരാള്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാവാന്‍ സാധ്യതയില്ല. മറിച്ച് രണ്ടു പേരിലൊരാള്‍ക്ക് അസുഖമുണ്ടെങ്കിലേ പകരൂ. ആര്‍ത്തവ സമയത്ത് അസുഖമുള്ളവര്‍ ബന്ധപ്പെട്ടാല്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

4 ആര്‍ത്തവ രക്തം ലിംഗത്തിന് ദോഷകരമോ?

നേരത്തെ പറഞ്ഞു, ആര്‍ത്തവരക്തം സാധാരണ രക്തം തന്നെയാണെന്ന്. ഈ രക്തം വൃത്തി കെട്ട എന്തോ ആണെന്ന ചിന്ത മനസ്സിലുള്ളതുകൊണ്ടാണ് ഇത്തരം ഒരു ചോദ്യം മനസ്സിലുദിക്കുന്നത്.

6 ആര്‍ത്തവകാലത്തെ ബന്ധം ഗര്‍ഭപാത്രത്തിനു പരിക്കേല്‍പ്പിക്കുമോ?

ഒരിക്കലുമില്ല. ഈ കാലയളവില്‍ ഗര്‍ഭപാത്രം തുറക്കപ്പെടുമെന്നും ലിംഗം അതിനുള്ളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. ഒരു ചെറിയ വിടവിലൂടെ ആര്‍ത്തകാലത്തെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നത്.

6 ലൈംഗികവൈകൃതമാണോ?

നിരവധി ആളുകള്‍ ഈ കാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുണ്ട്. വൈദ്യശാസ്ത്രപരമായി ഈ കാലയളവിലെ സെക്‌സ് നൂറുശതമാനം ശരിയുമാണ്. ഇത് ഉള്‍കൊള്ളാനും അതിനു വഴങ്ങാനും രണ്ടു പേരും തയ്യാറാവണമെന്നു മാത്രം.

7 ബ്ലീഡിങ് കുറയ്ക്കുമോ?

ചില സ്ത്രീകളില്‍ ഈ വിശ്വാസം സത്യമാണ്. ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ രക്തം പുറത്തേക്ക് വരുന്നത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നുണ്ട്. എന്നാല്‍ ഇതിനര്‍ഥം രക്തത്തിനെ പുറത്തേക്കൊഴുകാന്‍ അനുവദിക്കാതെ ഗര്‍ഭപാത്രത്തിനുള്ളിലേക്ക് തിരിച്ചയച്ചുവെന്നല്ല. പിന്നെ എന്തായിരിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ഫഌൂയിഡുകള്‍ക്കും രക്തത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും.

8 ആര്‍ത്തവസമയത്തുള്ള വേദനകള്‍ ഇല്ലാതാക്കുമോ?

തീര്‍ച്ചയായും. ചില സ്ത്രീകളില്‍ ആര്‍ത്തവസമയത്തുള്ള വയറുവേദനയ്ക്കും തലവേദനയ്ക്കും സാരമായ കുറവുണ്ടാവാറുണ്ട്. കാരണം ലൈംഗികബന്ധത്തിനൊടുവില്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് വേദനയുടെ തോത് കുറയ്ക്കാനുള്ള ശേഷിയുണ്ട്.

9 ഓറല്‍ സെക്‌സില്‍ തെറ്റുണ്ടോ?

തെറ്റില്ല. പക്ഷേ, ഏത് കാലത്തും ഓറല്‍ സെക്‌സിനു താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായ്ക്കുള്ളില്‍ അണുബാധയൊന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

10 ലൈംഗികബന്ധത്തിനു മുമ്പ് പാഡ് മാറ്റേണ്ടതുണ്ടോ?

തീര്‍ച്ചയായും ലൈംഗികബന്ധത്തിനു മുമ്പ് പാഡ് മാറ്റേണ്ടതുണ്ട്.

English summary
Men and woman think that menstruation is something dirty. Some fequently asked questions about periods and menstruation.
Story first published: Tuesday, September 27, 2011, 17:44 [IST]

Get Notifications from Malayalam Indiansutras