സെക്‌സുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തെ കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ഇത് ഏറെ വ്യക്തമാവും. മാസത്തില്‍ ഒരു തവണ മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണ് 27 ശതമാനം പേരും. ചിലര്‍ക്ക് ഇത് രണ്ടു മാസത്തിലൊരിക്കലാണ്.
തീര്‍ച്ചയായും നഗരജീവിതത്തിന്റെ വേഗമാണ് ലൈംഗികജീവിതത്തിന്റെ ചൂടും ചൂരും നമ്മളില്‍ നിന്ന് അകറ്റിയിരിക്കുന്നത്. ഓഫിസിലെയും വീട്ടിലെയും പ്രശ്‌നങ്ങള്‍, സമയത്തിന്റെ കുറവ്, വേണ്ടത്ര സ്വകാര്യതയില്ലാത്തത്, ഓഫിസ് ജോലികള്‍ വീട്ടിലേക്ക് നീളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ സെക്‌സിനോടുള്ള നമ്മുടെ താല്‍പ്പര്യത്തെ തല്ലിക്കെടുത്തും-പ്രശസ്ത സെക്‌സോളജിസ്റ്റായ ഡോ പ്രകാശ് കോത്താരിയുടെ വാക്കുകളാണിത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാമാണ് ഈ താല്‍പ്പര്യക്കുറവുണ്ടാക്കുന്നത്. കുട്ടികളായി കഴിയുമ്പോള്‍ അവരും അവരുടെ കാര്യങ്ങളുമായി വീട്ടില്‍ ഒതുങ്ങികൂടുന്നതോടെ സ്വന്തം സന്തോഷത്തെ പല സ്ത്രീകളും പതുക്കെ പതുക്കെ മറക്കാന്‍ തുടങ്ങും.