യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയര്‍ നടത്തിയ പഠനത്തില്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയേക്കാള്‍ പുരുഷനെ കൂടുതല്‍ സുഖപ്രദമായ വൈകാരിക അവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള പ്രചോദനമാവുകയാണ് ഈ ശബ്ദം ചെയ്യുന്നത്. 22 വയസ്സുള്ള 71ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് യൂനിവേഴ്‌സിറ്റി ഫലം പുറത്തുവിട്ടത്.
ഇതോടെ സ്ത്രീകള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന് ബോധപൂര്‍വമായ ഒരു തലമുണ്ടെന്ന നിരീക്ഷണത്തിലാണ് സംഘം എത്തിയത്. സ്വകാര്യതയില്ലാത്ത അന്തരീക്ഷത്തില്‍ ഈ ശബ്ദത്തില്‍ നിയന്ത്രണം വരുത്താന്‍ അവര്‍ക്കാവുന്നുണ്ട്. പുരുഷസമാനമായ ഒരു പെരുമാറ്റത്തിലൂടെ ബന്ധത്തെ കൂടുതല്‍ ഹൃദ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പക്ഷേ, നല്ലൊരു ലൈംഗികബന്ധത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരിക്കാം ഈ ശബ്ദവും.