•  

ഉദ്ധാരണമില്ലായ്മ : പ്രശ്നങ്ങളും പ്രതിവിധിയും

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-erectile-disfunction-cause-remedy-2-aid0001.html">Next »</a></li></ul>

പുരുഷന്മാരെ അലട്ടുന്ന ഏറ്റവും വലിയ ലൈംഗിക പ്രശ്നമാണ് ഉദ്ധാരണമില്ലായ്മ. ലിംഗം ഉദ്ധരിക്കാത്തതോ ഉദ്ധാരണം നിലനിര്‍ത്താന്‍ കഴിയാത്തതോ ആയ അവസ്ഥയാണിത്. ലൈംഗികോത്തേജനത്തിനനുസരിച്ച് ലിംഗം പൂര്‍ണമായും ഉദ്ധരിക്കാത്തതും യോനീ പ്രവേശനത്തിനു മുമ്പ് ഉദ്ധാരണം നഷ്ടപ്പെടുന്നതും ശേഷിക്കുറവിന്റെ നിര്‍വചനത്തിനകത്തു വരുന്നു.

ഉദ്ധാരണമില്ലായ്മയ്ക്ക് കാരണം രണ്ടാകാം, ശാരീരികവും മാനസികവും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹം വരെ ഉദ്ധാരണമില്ലായ്മയുണ്ടാക്കും. ഏതു വിഭാഗത്തിലുളളതാണെങ്കിലും ഇന്ന് അതിനൊക്കെ ചികിത്സയുമുണ്ട്. പ്രശ്നം തുറന്നു പറയാനും ചികിത്സ തേടാനും തയ്യാറുളളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക ജീവിതം മരീചികയല്ല.

ലിംഗത്തിലെ രക്തധമനികളിലേയ്ക്ക് രക്തം ഇരച്ചു കയറുന്നതു മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നത്. ഇങ്ങനെ ഇരച്ചു കയറുന്ന രക്തം ഒരു നിശ്ചിത സമയം വരെ ലിംഗത്തിലെ രക്തധമനികളിലുണ്ടാകും. ശക്തമായ വേഴ്ചാ ചലനങ്ങളിലൂടെ ശുക്ലം യോനിയിലേയ്ക്ക് തെറിപ്പിക്കുന്നതിന് പുരുഷനെ പ്രകൃതി പ്രാപ്തനാക്കുന്നത് ലിംഗോദ്ധാരണത്തിലൂടെയാണ്. അതുകൊണ്ടാണ് ഉദ്ധാരണമില്ലായ്മ പൗരുഷമില്ലായ്മയായി കണക്കാക്കപ്പെടുന്നതും.

ലിംഗത്തിലേയ്ക്കുളള രക്തപ്രവാഹം ഏതെങ്കിലും തരത്തില്‍ തടയുന്നതാണ് ശാരീരികമായ ഉദ്ധാരണമില്ലായ്മയുടെ കാരണം. ഈ അവസ്ഥയുണ്ടാകുന്നതിനുളള കാരണങ്ങളില്‍ പലതിനും ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

മാനസിക പ്രശ്നങ്ങള്‍ കൊണ്ടും ഉദ്ധാരണമില്ലായ്മയുണ്ടാകാം. ഇവിടെ ലിംഗോദ്ധാരണത്തെ ചെറുക്കുന്നത് ചില ചിന്തകളോ ഓര്‍മ്മകളോ ആവാം. നിസാരമായ ചികിത്സ കൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രശ്നമാണിത്.

ഷണ്ഡതയും ഉദ്ധാരണശേഷിക്കുറവും ഒന്നല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പുരുഷന്റെ വിജയം, കഴിവ്, പൗരുഷം എന്നിവയൊക്കെ ലിംഗോദ്ധാരണവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. കഴിവുകെട്ടവനെന്ന് കരുതപ്പെടും എന്നു പേടിച്ചാണ് പലരും ഇത്തരം പ്രശ്നങ്ങള്‍ മൂടിവെച്ച് കടുത്ത മാനസികസംഘര്‍ഷത്തിന് സ്വയം വിധേയരാകുന്നത്.

സ്വന്തം വിധിയാണിതെന്നു കരുതി നിശബ്ദമായി ഈ പ്രശ്നം ഏറ്റുവാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ സഹായിക്കപ്പെടാനുളള സാഹചര്യം സ്വയം നിഷേധിക്കുകയാണ് പലരും. ജീവിതത്തില്‍ എപ്പോഴെങ്കിലും പത്തിലൊന്നു പുരുഷന്മാരും താല്‍ക്കാലികമായ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നുണ്ടെന്നും മനസിലാക്കുക.

വയാഗ്രയുടെ കടന്നു വരവോടെയാണ് ഉദ്ധാരണമില്ലായ്മയ്ക്ക് മരുന്നുണ്ടെന്ന സത്യം ജനം വിശ്വസിച്ചു തുടങ്ങിയത്. കാടിളക്കിയുളള പരസ്യവും വാര്‍ത്തയും വയാഗ്രയെ ജനഹൃദയത്തില്‍ പതിപ്പിച്ചു. ഉദ്ധാരണക്കുറവ് മരുന്നുകളാല്‍ പരിഹരിക്കാമെന്ന് തൊണ്ണൂറുകളിലാണ് ജനം മനസിലാക്കിയത്.

ഇംപൊട്ടെന്‍ഷ്യാ കൊയിന്റി (impotentia coeundi) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഇംപൊട്ടന്‍സി എന്ന പദം രൂപപ്പെട്ടത്. യോനിയിലേയ്ക്ക് ലിംഗം പ്രവേശിപ്പിക്കാനുളള കഴിവില്ലായ്മ എന്നാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം. ഇന്ന് ഇംപൊട്ടന്‍സി എന്ന പദത്തിനു പകരം ഇറക്റ്റൈല്‍ ഡിസ് ഫങ്ഷന്‍ എന്ന കൃത്യമായ പദമാണ് ഉപയോഗിക്കുന്നത്.

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-erectile-disfunction-cause-remedy-2-aid0001.html">Next »</a></li></ul>

English summary
Erectile disfunction is a major sex problem which leads to severe mental agony to men.
Story first published: Saturday, October 1, 2011, 15:53 [IST]

Get Notifications from Malayalam Indiansutras