•  

ശരീര സാങ്കേതികത്ത്വങ്ങള്‍

<ul id="pagination-digg"><li class="previous"><a href="/lifestyle/kamasutra/2011/10-01-erectile-disfunction-cause-remedy-3-aid0001.html">« Previous</a></li></ul>

ചികിത്സാപരമായ കാരണങ്ങളും (iatrogenic) ഉദ്ധാരണമില്ലായ്മയുണ്ടാക്കാറുണ്ട്. രക്തസമ്മര്‍ദത്തിനും നാഡീതകരാറുകള്‍ക്കും കഴിക്കുന്ന മരുന്നുകള്‍ ലിംഗത്തിലേയ്ക്കുളള രക്തയോട്ടം തടയും. മനോരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന എസ്എസ്ആര്‍ഐ (selective-serotonin reuptake inhibitor) മരുന്നുകള്‍ ഉദ്ധാരണം നഷ്ടപ്പെടുത്തും. മരുന്നു കഴിക്കുന്നത് നിര്‍ത്തിയാലും പലപ്പോഴും ഈ മരുന്നുകള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്നതോ സ്ഥിരമായതോ ആയ ഉദ്ധാരണമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്. പോസ്റ്റ് എസ്എസ്ആര്‍ഐ സെക്ഷ്വല്‍ ഡിസ് ഫങ്ഷന്‍ (Post SSRI Sexual Dysfunction) എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.

ശസ്ത്രക്രിയയും പലപ്പോഴും ലിംഗോദ്ധാരണം നഷ്ടപ്പെടുത്തും. ശസ്ത്രക്രിയാ വേളയില്‍ ഉദ്ധാരണത്തിന് വേണ്ട ശരീരകലകളും കോശങ്ങളും നഷ്ടപ്പെടുകയോ നാഡീവ്യവസ്ഥയ്ക്ക് കേടുപാടു വരുത്തുകയോ രക്തയോട്ടം തടസപ്പെടുത്തുകയോ ചെയ്തേക്കാം. ഫലത്തില്‍ ഉദ്ധാരണശേഷി നഷ്ടമാകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി പൂര്‍ണമായും നീക്കം ചെയ്താലും ഉദ്ധാരണം നഷ്ടമാക്കാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയ്ക്ക് റേഡിയോ തെറാപ്പി നടത്തുന്നതും ദോഷകരമായി ബാധിക്കാവുന്ന കാരണമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന കാന്‍സറിന് ചെയ്യുന്ന ചികിത്സകളാണ് ഇവ. അഗ്രചര്‍മ്മഛേദനം ഭാവിയില്‍ ഉദ്ധാരണമില്ലായ്മയുണ്ടാക്കുമെന്നു വാദമുണ്ട്. എന്നാല്‍ ചിലര്‍ ഇത് പൂര്‍ണമായും നിഷേധിക്കുന്നു.

അമിതമായ മദ്യപാനം ഉദ്ധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ബ്രേവേഴ്സ് ഡ്രൂപ്പ് (brewer's droop), വിസ്കി ഡിക്ക് (whiskey dick) എന്നീ പ്രയോഗങ്ങള്‍ ഉടലെടുക്കാന്‍ കാരണം ഇതാണ്. ഷേക്സ്പിയറിന്റെ പ്രസിദ്ധമായ മാക്ബത്തില്‍ ഇതേക്കുറിച്ചുളള സൂചനകളുണ്ട്.

അമിതമായ മോട്ടോര്‍ബൈക്ക് സവാരിയും ഉദ്ധാരണശേഷി നഷ്ടപ്പെടുത്തുമെന്ന് 2002ല്‍ നടന്ന പഠനത്തിലാണ് വെളിപ്പെട്ടത്. ബൈക്കിലിരിക്കുന്ന മണിക്കൂറുകളും ആ ഇരിപ്പിന്റെ ഫലമായി ലിംഗത്തിലും വൃഷണത്തിലും ഏല്‍ക്കുന്ന മര്‍ദ്ദവും ഉദ്ധാരണശേഷി കുറയ്ക്കും.

ആരോഗ്യമില്ലായ്മ, പോഷകാഹാരത്തിന്റെ കുറവ്, അമിതമായ കൊഴുപ്പ് എന്നിവയും ഉദ്ധാരണമില്ലായ്മയ്ക്ക് കാരണമാകാം.

ഉദ്ധാരണമില്ലായ്മ കണ്ടുപിടിക്കാന്‍ മെഡിക്കല്‍ ടെസ്റ്റുകളൊന്നും നിലവിലില്ല. പ്രശ്നം ശാരീരികമോ മാനസികമോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാം. ജീവിതത്തില്‍ ഒരിക്കലും ഉദ്ധാരണമുണ്ടായിട്ടില്ലെങ്കില്‍ ശാരീരികമായ തകരാറുണ്ടെന്നര്‍ത്ഥം.

കാരണമെന്ത് എന്നതിനെ അടിസ്ഥാനമാക്കി ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഹോര്‍മോണ്‍ പ്രശ്നമാണെങ്കില്‍ ടെസ്റ്റാസ്റ്റിറോണ്‍ അടങ്ങിയ മരുന്നുകള്‍ നല്‍കുന്നു.

വയാഗ്ര, സിയാലിസ്, ലെവിട്ര എന്നീ മരുന്നുകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുന്നുണ്ട്. വേഴ്ചയ്ക്ക് 20 മിനിട്ടു മുതല്‍ ഒരു മണിക്കൂര്‍ മുമ്പു വരെ കഴിക്കേണ്ടതാണ് ഈ ഗുളികകള്‍. ശാരീരികപ്രകൃതിക്കനുസരിച്ച് മൂന്നു മുതല്‍ 36 മണിക്കൂര്‍ വരെ മരുന്നിന്റെ ഫലം നിലനില്‍ക്കുകയും ചെയ്യും.

<ul id="pagination-digg"><li class="previous"><a href="/lifestyle/kamasutra/2011/10-01-erectile-disfunction-cause-remedy-3-aid0001.html">« Previous</a></li></ul>

English summary
Erectile disfunction is a major sex problem which leads to severe mental agony to men.
Story first published: Saturday, October 1, 2011, 15:44 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras