പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene"s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്.
ഇത് സ്ഖലനമല്ലെന്നും രതിമൂര്‍ച്ഛാവേളയില്‍ മൂത്രസ്രവമുണ്ടാകുന്നതാണെന്നുമായിരുന്നു എണ്‍പതുകളിലെ വാദം. എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഈ വാദം തിരസ്കരിക്കപ്പെട്ടു.
ജിസ്പോട്ട് ഉത്തേജിപ്പിക്കപ്പെടുന്നത് വഴിയുണ്ടാകുന്ന സ്രവമാണ് സ്ഖലനത്തിന് കാരണമാകുന്നതെന്നും ചില സ്ത്രീകളില്‍ ക്ലിറ്റോറിസ് ഉത്തേജനവും സ്ഖലന കാരണമാകുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
ക്ലിറ്റോറിസ് - ജിസ്പോട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നതിന് ഏകദേശ ധാരണ ലഭിക്കും.
എന്താണ് ക്ലിറ്റോറിസ്?
യോനീമുഖത്ത് കാണുന്ന സംവേദനക്ഷമമായ ചെറിയൊരു തടിപ്പാണ് ക്ലിറ്റോറിസ് അഥവാ ഭഗശ്നികയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതു മാത്രമല്ല ക്ലിറ്റോറിസ്, ഏതാണ്ട് പുരുഷ ലിംഗത്തിന് സമാനമായ ഒരവയവമാണ് ക്ലിറ്റോറിസും. യോനീമുഖത്തു നിന്നും പെല്‍വിക് ഭാഗം വരെ വ്യാപരിച്ചു കിടക്കുന്ന തീവ്ര സംവേദന ക്ഷമതയുളള നാഡീസമൂഹമാണ് ക്ലിറ്റോറിസ്.
ഈ നാഡീസമൂഹം സ്ത്രീകളിലെ മൂത്രനാളിയുടെ വശങ്ങളിലുടെയാണ് പെല്‍വിക് മേഖലയിലേയ്ക്ക് നീളുന്നത്. ഒട്ടേറെ ശിഖരങ്ങളുളള, നാഡീവ്യൂഹമാണ് ക്ലിറ്റോറിസ്. വ്യത്യസ്ത മനുഷ്യരുടെ ശാരീരിക പ്രകൃതിയനുസരിച്ച് ഇത് വ്യത്യാസപ്പെടാം. പുരുഷലിംഗത്തിന്റെ ആകൃതിയും വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നതു പോലെ തന്നെയാണിതും.