•  

സെക്‌സ്: വെറുതെ അവരെ കുറ്റം പറയരുത്

Man Thinking
 
സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ എപ്പോഴും സ്ത്രീകളേക്കാളും പലപടി മുമ്പിലാണെന്നാണ് പറയാറുള്ളത്. പുരുഷന്മാര്‍ എപ്പോഴും ലൈംഗികബന്ധത്തിന് ശാരീരികമായി തയ്യാറായിരിക്കുമെന്നും അവര്‍ ദിവസം പലവട്ടം ഇത്തരം ഫാന്റസികള്‍ മനസ്സിലോര്‍ക്കുകയും ചെയ്യുന്നുവെ്ന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്‍ എല്ലാ ഏഴു സെക്കന്റിലും സെക്‌സിനെക്കുറിച്ചോര്‍ക്കുന്നവനാണെന്നാണ് പൊതുവേ പറയുക. കാലാകാലങ്ങളായി പറഞ്ഞുവരുന്ന ഒരു കാര്യമാണിത്. എന്നാല്‍ ഈ പറച്ചിലില്‍ വലിയ കാര്യമില്ലെന്നാണ് ഓഹിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.

സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാര്‍ ദിവസത്തില്‍ ചുരുങ്ങിയത് 19തവണയെങ്കിലും സെക്‌സിനെക്കുറിച്ച് ചിന്തിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് ഇതുവച്ച് നോക്കുമ്പോള്‍ എല്ലാ 50 മിനിറ്റിലും ഒരുതവണയെന്ന നിലയില്‍ പുരുഷന്‍ സെക്‌സ് ഫാന്റസിയിലെത്തും.

എന്നാല്‍ പഠനവിധേയരാക്കിയ ചില പുരുഷന്മാര്‍ അപൂര്‍വ്വമായി ദിവസം 388 തവണ വരെ സെക്‌സിനെക്കുറിച്ച് ചിന്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ അവര്‍ ദിവസം ശരാശരി 10 തവണയാണ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്.

ഇതിനേക്കാളേറെ അവര്‍ ചിന്തിക്കുന്ന കാര്യം ഭക്ഷണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചില സ്ത്രീകളാകട്ടെ ദിവസം 140 തവണവരെ സെക്‌സിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. 163 സ്ത്രീകളെയും 120 പുരുഷന്മാരെയുമാണ് പഠനവിധേയരാക്കിയത്.

ക്ലിക്ക് ചെയ്യാന്‍ ഓപ്ഷനുള്ള ഒരു എഴുത്തുപരീക്ഷയിലൂടെയാണ് ഇവരുടെ ചിന്തകളെ തരംതിരിച്ചത്. സെക്‌സിനെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ ക്ലിക്കര്‍ ഉപയോഗിക്കാനായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

English summary
A study has shattered the myth that men think about sex every seven seconds -- however, it claims they do think about bedding women a lot more than females,
Story first published: Wednesday, November 30, 2011, 14:23 [IST]

Get Notifications from Malayalam Indiansutras