ആരും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് പരിശീലനമൊന്നും നല്‍കുന്നില്ല. പിഞ്ചുകുട്ടി നടന്നു പഠിക്കുന്നതുപോലെയാണിത്. ഒട്ടേറെ വീഴ്ചകള്‍ക്കുശേഷമാണ് ആനന്ദകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിനുശേഷമുണ്ടാകുന്ന ചില പ്രശ്‌നങ്ങളും സെക്‌സ് കുഴപ്പത്തിലാക്കും. സെക്‌സിലേര്‍പ്പെടുന്നതിനു മുമ്പ് കൂടുതല്‍
സംസാരിക്കുന്നത്, ആമുഖലീലകളാരംഭിക്കുമ്പോഴേ ഉറങ്ങി പോവുന്നത്, ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നത്, പൂര്‍വകാമുകനെ കുറിച്ച് പരാമര്‍ശിക്കുന്നത്, കുറ്റം പറയുന്നത് എന്നിവ ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ്.
തങ്ങളുടെ സ്വകാര്യതയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തി പുരുഷനെ അതിശയിപ്പിക്കുന്നതില്‍ തെറ്റില്ല. ബന്ധപ്പെടുന്നതിലും ആമുഖ ലീലകളിലും പുതിയ പുതിയ രീതികള്‍ കണ്ടെത്താന്‍ തയ്യാറാവണം. എന്നും ഒരേ കിടക്കയില്‍, ഒരേ പൊസിഷനില്‍ ബന്ധപ്പെടുന്നത് രണ്ടു പേരെയും ബോറടിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. . സെക്‌സ് സംബന്ധിച്ച് ഭാവനയില്‍ വിരിയുന്ന കാര്യങ്ങള്‍ പുരുഷനുമുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് സ്ത്രീകള്‍ കാണിക്കേണ്ടത്. 'സെക്‌സ് ഇഷ്ടപ്പെടുന്നു, ഇതിനായി കാത്തിരിക്കുകയാണ്' എന്നു ആത്മാര്‍ത്ഥമായി പങ്കാളിയെ ബോധിപ്പിക്കാന്‍ ശ്രമിക്കണം. ഇരുവരും ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആനന്ദകരമായ ലൈംഗികജീവിതം സാധ്യമാവൂ. പലപ്പോഴും പുരുഷന്റെ താല്‍പ്പര്യങ്ങള്‍ വഴങ്ങി കൊടുക്കുകയാണ് സ്ത്രീകള്‍ ചെയ്യുന്നത്. യാന്ത്രികമായ ഇത്തരം കൂടിച്ചേരലുകള്‍ കൊണ്ട് ശാരീരികമായും മാനസികമായും യാതൊരു മെച്ചവുമില്ല. അതേ സമയം അറിഞ്ഞും ആസ്വദിച്ചും സെക്‌സിലേര്‍പ്പെടുന്നത് മുന്നോട്ടുജീവിതത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും.