ആര്‍ത്തവസമയത്ത് ലൈംഗികമായി ബന്ധപ്പെട്ടാല്‍ ഗര്‍ഭിണിയാകില്ലെന്ന വിശ്വാസം പൊതുവെ നിലവിലുണ്ട്. എന്നാല്‍ തികച്ചും അബന്ധധാരണയാണിത്. സത്യത്തില്‍ ഗര്‍ഭിണിയാകാന്‍ സാധ്യത കൂടതലുള്ള സമയമാണിത്. സ്ത്രീയുടെ ശരീരത്തില്‍ അണ്ഡമുല്‍പാദിപ്പിക്കപ്പെടുന്നത് സാധാരണ ഗതിയില്‍ ആര്‍ത്തവത്തിന് 14 ദിവസം മുന്‍പാണെന്നു പറയുമെങ്കിലും കൃത്യമായ ആര്‍ത്തവചക്രമുള്ളവരില്‍ മാത്രമെ ഇത് നടക്കാറുള്ളൂ. അല്ലാത്തവരില്‍ ഓവുലേഷന്‍ എപ്പോഴാണെന്ന് വ്യക്തമായി കണക്കുകൂട്ടാനാകില്ല. മാത്രമല്ലാ, ബീജങ്ങള്‍ക്ക് സ്ത്രീ ശരീരത്തില്‍ അഞ്ചു ദിവസം വരെ ജീവനോടിരിക്കാനും സാധിക്കും. അതുകൊണ്ട് ആര്‍ത്തവത്തിനടയില്‍ സെക്‌സ് നടന്നാലും ഗര്‍ഭധാരണസാധ്യതയുണ്ട്.
സെക്‌സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ കഴുകിയാല്‍ ഗര്‍ഭധാരണം നടക്കില്ലെന്ന് വിശ്വാസമുണ്ട്. എന്നാല്‍ സെക്‌സിന്റെ സമയത്തു തന്നെ ബീജ, അണ്ഡസംയോഗം നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇതൊരിക്കലും ഫലപ്രദമായ വഴിയല്ലെന്നറിയുക.
അല്‍പം പ്രായമായിക്കഴിഞ്ഞാല്‍ സുരക്ഷിതമാര്‍ഗങ്ങളുപയോഗിച്ചില്ലെങ്കിലും ഗര്‍ഭസാധ്യയില്ല എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ പ്രായം കൂടിയാലും ആര്‍ത്തവവിരാമം വരെ ഗര്‍ഭധാരണസാധ്യത ഉണ്ടെന്നതാണ് വാസ്തവം.
ഗര്‍ഭധാരണം തടയണമെങ്കില്‍ ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോകാതെ ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ഏറ്റവും സുരക്ഷിതം.