•  

ഗര്‍ഭിണികളുടെ 10 അന്ധവിശ്വാസങ്ങള്‍

pregnancy
 
ഗര്‍ഭിണിയായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇരിക്കാനും നടക്കാനും കിടക്കാനും ഒരു സുഖക്കുറവ്, ഒരു അസ്വസ്ഥത എല്ലാം തോന്നുന്ന കാലമാണത്. ഗര്‍ഭിണികള്‍ക്കൊപ്പം ജീവിക്കുന്ന മറ്റുള്ളവരോ, അവര്‍ക്കും അത്ര സുഖകരമായിരിക്കില്ല കാര്യങ്ങള്‍. സ്ഥാനത്തും അസ്ഥാനത്തുമുള്ള ഒരു നൂറ് ചോദ്യങ്ങളായിരിക്കും അവര്‍ക്കുള്ള തലവേദന. ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്നതും എന്നാല്‍ ഒഴിവാക്കേണ്ടതുമായ 10 വിശ്വാസങ്ങളാണ് ദില്ലിയിലെ ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ സാധന സിംഗാള്‍ ചര്‍ച്ച ചെയ്യുന്നത്.

1. വയറിന്റെ ആകൃതി കണ്ടാല്‍ കുട്ടിയേതെന്ന് അറിയാം - വളരെ രസകരമായ ഒരു വിശ്വാസമാണിത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെ ഒരു വിശ്വാസം പരക്കെ ഉണ്ടെങ്കിലും ഇതില്‍ അടിസ്ഥാനമില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വയറിന്റെ ആകൃതി കണ്ട് ജനിക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റില്ല എന്നതു തന്നെയാണ് സത്യം.

2. ചില സാധനങ്ങള്‍ കഴിച്ചാല്‍ അലസിപ്പോയാലോ? - പേടിച്ച് പേടിച്ചാണ് ഗര്‍ഭിണികളുടെ പലരുടെയും ഭക്ഷണക്രമം. എന്ത് കഴിക്കാന്‍ പറ്റും, എന്തൊക്കെ കഴിക്കരുത് എന്നിങ്ങനെ എപ്പോഴും സംശയങ്ങള്‍ തന്നെ. എന്നാല്‍ പച്ചക്കറികളോ പഴങ്ങളോ കഴിച്ചതു കൊണ്ട് ഇത്തരത്തില്‍ അലസല്‍ ഉണ്ടാകില്ല എന്നാണ് ഡോ്ക്ടര്‍മാര്‍ പറയുന്നത്. എന്നാലും പപ്പായ പോലുള്ള പഴങ്ങള്‍ അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഇക്കാലത്ത് നല്ലതല്ല.

3. ഗര്‍ഭകാലത്ത് സെക്്‌സ ചെയ്യാമോ? - പാടില്ല എന്നാവും ഭൂരിഭാഗം പേരുടെയും വിശ്വാസം. എന്നാല്‍ ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തകരാറൊന്നുമില്ല എന്നാണ് വിദഗ്ധരുടെ പക്ഷം. മറ്റ് ആരോഗ്യ തകരാറുകള്‍ ഒന്നും പങ്കാളികള്‍ക്ക് ഇല്ലെങ്കില്‍ മാത്രം എന്നത് ഓര്‍മിക്കുമല്ലോ.

4. രണ്ട് പേര്‍ക്ക് ഭക്ഷണം കഴിക്കണം - അങ്ങനെയൊന്നും ഇല്ല കേട്ടോ. കഷ്ടപ്പെട്ട് രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കുകയൊന്നും വേണ്ട. ഒരാള്‍ക്കുള്ളത് നിറച്ചു കഴിച്ചാല്‍ മതി. കൂടുതല്‍ കലോറി ആവശ്യമുള്ളതും അതില്‍തന്നെ കിട്ടും.

5. ആദ്യത്തെയും അവസാനത്തെയും മൂന്നുമാസത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് പൊതുവേ പറയുന്നത് കേള്‍ക്കാം. എ്്ന്നാല്‍ ഇതിലും ശാസ്ത്രീയമായ കാരണങ്ങള്‍ ഒന്നുമില്ല.

6. ഗര്‍ഭകാലത്ത് പൂച്ചയെ ലാളിക്കരുത് എന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇത് വെറുതെയാണ്. പൂച്ചയെ ലാളിക്കുന്നത് കൊണ്ട് ഗര്‍ഭത്തിന് എന്തെങ്കിലും പറ്റും എന്ന പേടി വേണ്ട, പൂച്ച മാന്താതെ നോക്കിയാല്‍ മതി.

7. മുടി കറുപ്പിക്കുന്നതോ മറ്റെന്തെങ്കിലും നിറം കൊടുക്കുന്നതോ കുട്ടിക്ക് അപകടമായിരിക്കും എന്ന തോന്നലും വെറുതെയാണ് എന്നാണ് ഡോക്ടര്‍ സാധന പറയുന്നത്.

8. വലിയ കുട്ടിയാണെങ്കില്‍ നല്ലതാണ് എന്നൊരു പൊതു വിശ്വാസം ഉണ്ട്. രണ്ട് പേര്‍ക്ക് വേണ്ടി തിന്നണമെന്ന് പറയുന്നവര്‍ പലരും ഇതാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ വലിയ കുട്ടി അല്ല ആരോഗ്യമുള്ള കുട്ടിയാണ് വേണ്ടത്. വലിപ്പം ഒരു വലിയ വിഷയം അല്ല.

9. ഉപ്പുകഴിക്കാന്‍ കൊതി തോന്നിയാല്‍ അത് ആണ്‍കുട്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ പറച്ചിലേ ഉള്ളൂ, ഗര്‍ഭിണിക്ക് ഉപ്പു കഴിക്കാന്‍ തോന്നുന്നതും കുട്ടി ആണോ പെണ്ണോ എന്നതും തമ്മില്‍ ശാസ്ത്രീയമായ ബന്ധമൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

10. ഗര്‍ഭിണികള്‍ പൊതുവേ മീന്‍ കഴിക്കാന്‍ ഇഷ്ടം കാണിക്കാറില്ല. എന്നാല്‍ ഗര്‍ഭകാലത്തു വേണ്ട പലതും മീനിലുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ട് മീന്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ അണുക്കള്‍ പകരാതിരിക്കാന്‍ ശ്രദ്ധവേണം എന്നു മാത്രം.

English summary
Pregnant ladies tend to go overboard with superstitions when it comes to diet and fitness.

Get Notifications from Malayalam Indiansutras